വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സൂപ്പര്‍ സലാ... ചെല്‍സി ഫ്‌ളോപ്പില്‍ നിന്നും ആഫ്രിക്കന്‍ സിംഹാസനത്തിലേക്ക്

ആഫ്രിക്കന്‍ ഫുട്ബോളര്‍ പുരസ്കാരം സലായ്ക്ക്

By Manu

അക്ര: ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലിവര്‍പൂളിന്റെ പുതിയ സൂപ്പര്‍ താരമായ മുഹമ്മദ് സലായ്ക്ക്. ലിവര്‍പൂളില്‍ തന്റെ ടീമംഗമായ സാദിയോ മാനെയെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണ് സലാ ഈ നേട്ടം കൈവരിച്ചത്. ബൊറൂസ്യ ഡോട്മുണ്ട് ഗോള്‍മെഷീന്‍ പിയറെ എമെറിക് ഓബമെയാങ് മൂന്നാമതെത്തി.

1

കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ടീമായ ലെസ്റ്റര്‍ സിറ്റിയുടെ അല്‍ജീരിയന്‍ പ്ലേമേക്കറായിരുന്ന റിയാദ് മഹ്‌റെസിനായിരുന്നു പുരസ്‌കാരം. താന്‍ ഏറെ ആഗ്രഹിച്ചതാണ് ഈ നേട്ടമെന്ന് ഘാനയില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സലാ പ്രതികരിച്ചു. നിരവധി വെല്ലുവിളികളാണ് തനിക്ക് അതിജീവിക്കേണ്ടിവന്നത്. ഈജിപ്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി മാറുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

ഇംഗ്ലീഷ് ചാംപ്യന്‍മാരായ ചെല്‍സിയില്‍ ഫ്‌ളോപ്പായി മാറിയ സലാ പിന്നീട് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറുന്നതാണ് കണ്ടത്. ചെല്‍സിയില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബായ എഎസ് റോമയിലേക്ക് കൂടുമാറിയതോടെയാണ് യഥാര്‍ഥ സലായെ ലോകം കാണുന്നത്. ഈ സീസണില്‍ ലിവര്‍പൂളിലെത്തിയപ്പോഴും താരം ഉജ്ജ്വല ഫോം ആവര്‍ത്തിക്കുകയാണ്.
കഴിഞ്ഞ സീസണില്‍ റോമയ്ക്കായി 31 ലീഗ് മല്‍സരങ്ങളില്‍ നിന്നും 15 ഗോളുകള്‍ സലാ നേടിയിരുന്നു. ലിവര്‍പൂളിനു വേണ്ടി 21 മല്‍സരങ്ങളില്‍ നിന്നും 17 ഗോളുകളാണ് ഇതിനകം താരം അടിച്ചുകൂട്ടിയത്.

Story first published: Friday, January 5, 2018, 15:19 [IST]
Other articles published on Jan 5, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X