Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഹമ്മദ് സലാഹിന് പരിക്ക്;ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന കാര്യം സംശയം

ലണ്ടന്‍: ലിവര്‍പൂള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിനേറ്റ പരിക്കിന്റെ ആശങ്കയിലാണ് ടീം. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരം നടക്കാനിരിക്കെ സലാഹിന് കളിക്കാനാകുമോ ഇല്ലെയോ എന്ന് വ്യക്തമല്ല. ആദ്യ പാദം 3-0ന് ബാഴ്‌സലോണയോട് തോറ്റ ലിവര്‍പൂളിന് രണ്ടാം പാദം നിര്‍ണ്ണായകമാണ്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ സലാഹിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ലിവര്‍പൂളിനത് തലവേദനായാവും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരായ മത്സരത്തിനിടെയാണ് സലാഹിന്റെ തലക്ക് പരിക്കേറ്റത്. 70ാം മിനുട്ടില്‍ പന്തിനായുള്ള പോരാട്ടത്തിനിടെ ന്യൂകാസില്‍ ഗോളി മാര്‍ട്ടിന്‍ ദുബ്രാക്കയുമായി കൂട്ടിയിടിച്ചാണ് സലാഹിന് പരിക്കേറ്റത്. തലക്ക് ഇടിയേറ്റ സലാഹ് മൈതാനത്ത് വീണതിന് ശേഷം സ്‌ട്രെക്ച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. മത്സരത്തില്‍ ഒരു ഗോളും താരം നേടിയിരുന്നു.

mohamed-salah

22 ഗോളും എട്ട് അസിസ്റ്റുമായി നിലവില്‍ ലീഗിലെ ടോപ് സ്‌കോററും സലാഹാണ്. എട്ടാം തീയ്യതിയാണ് ബാഴ്‌സലോണയുമായുള്ള രണ്ടാം പാദം. ഇതിനുള്ളില്‍ സലാഹിന് പൂര്‍ണ കായിക ക്ഷമത വീണ്ടെടുക്കാന്‍ സാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. നിരവധി ആളുകളാണ് സലാഹ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആശംസ അറിയിക്കുന്നത്. സലാഹിന്റെ പരിക്കിനെക്കുറിച്ച് ഔദ്യോഗികമായി ലിവര്‍പൂള്‍ പ്രതികരിച്ചിട്ടില്ല.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയോട് ഇഞ്ചോടിഞ്ച് മത്സരമാണ് ലിവര്‍പൂള്‍ നടത്തുന്നത്. 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂള്‍ 29 ജയവും ഏഴ് സമനിലയും ഒരു തോല്‍വിയുമടക്കം 94 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്. 36 മത്സരത്തില്‍ നിന്ന് 30 ജയവും രണ്ട് സമനിലയും നാല് തോല്‍വിയുമടക്കം 92 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനത്താണ്. സീസണിലെ അവസാന മത്സരത്തില്‍ കരുത്തരായ വോള്‍വ്‌സാണ് ലിവര്‍പൂളിന്റെ എതിരാളി. ഈ സീസണില്‍ അട്ടിമറികൊണ്ട് ശ്രദ്ധയാകര്‍ഷിച്ച വോള്‍വ്‌സ് നിരയോട് സമനില പിടിച്ചാല്‍പ്പോലും ലിവര്‍പൂളിന്റെ കിരീട സാധ്യതകള്‍ക്കത് കടുത്ത തിരിച്ചടിയാവും. ലെസ്റ്റര്‍ സിറ്റിയാണ് സിറ്റിയുടെ അടുത്ത എതിരാളി.

Story first published: Sunday, May 5, 2019, 14:05 [IST]
Other articles published on May 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+