വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂളിന് വമ്പന്‍ തിരിച്ചടി; ബാഴ്‌സയ്‌ക്കെതിരായ മത്സരത്തില്‍ സല കളിക്കില്ല

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനലില്‍ മൂന്നു ഗോളുകള്‍ക്ക് തോറ്റ ലിവര്‍പൂളിന് രണ്ടാംപാദ മത്സരം ആരംഭിക്കുന്നത് മുന്‍പ് വന്‍ തിരിച്ചടി. ടീമിന്റെ എല്ലാമായ സൂപ്പര്‍താരം മുഹമ്മദ് സലയ്ക്ക് രണ്ടാംപാദത്തില്‍ കളിക്കാനാകില്ലെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച്ച ന്യൂകാസിലിന് എതിരേ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ സലയ്ക്ക് തലയ്ക്ക് പരിക്കേറ്റതാണ് വിനയായത്.

ഐപിഎല്‍: പ്ലേഓഫിന് മുമ്പ് സിഎസ്‌കെയ്ക്ക് ഷോക്ക്... ജാദവിന് പരിക്ക്!! സീസണില്‍ ഇനി കളിച്ചേക്കില്ഐപിഎല്‍: പ്ലേഓഫിന് മുമ്പ് സിഎസ്‌കെയ്ക്ക് ഷോക്ക്... ജാദവിന് പരിക്ക്!! സീസണില്‍ ഇനി കളിച്ചേക്കില്

ഗോള്‍കീപ്പര്‍ മാര്‍ട്ടിന്‍ ഡുബ്രാവ്കയുമായി കൂട്ടിയിടിച്ച താരത്തിന് കളി തുടരാനും കഴിഞ്ഞില്ല. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് മുന്‍പ് താരത്തിന് വിശ്രമം അനുവദിക്കേണ്ടതായിരുന്നു. എന്നാല്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുള്ള നിര്‍ണയാകമായ മത്സരമായിരുന്നു നടക്കുന്നത് എന്നതിനാല്‍ സലയ്ക്ക് കളിക്കിറങ്ങേണ്ടിവന്നു. മത്സരത്തില്‍ ജയിച്ചെങ്കിലും സലയുടെ പരിക്ക് തിരിച്ചടിയായി.

salah

നേരത്തെ റോബര്‍ട്ടോ ഫിര്‍മീനോയ്ക്ക് രണ്ടാം പാദത്തില്‍ കളിക്കാന്‍ കഴിയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. സലയ്ക്കുകൂടി പരിക്കേറ്റതോടെ ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹം ഏറെക്കുറെ അവസാനിക്കുമെന്നുറപ്പാണ്. രണ്ടാം പാദത്തില്‍ മൂന്നുഗോള്‍ മാര്‍ജിനുള്ള ജയം മാത്രമേ ലിവര്‍പൂളിന് ഫൈനലിലേക്ക് ടിക്കറ്റ് നല്‍കൂ. ചാമ്പ്യന്‍സ് ലീഗ് നേടിയില്ലെങ്കിലും പ്രീമിയര്‍ ലീഗില്‍ കിരീടം നേടാമെന്ന പ്രതീക്ഷ ലിവര്‍പൂളിനുണ്ട്.

Story first published: Tuesday, May 7, 2019, 8:49 [IST]
Other articles published on May 7, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X