Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂള്‍ സൂപ്പര്‍താരം സല വീണ്ടും അവാര്‍ഡ് നിറവില്‍; മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഭീഷണി

ലണ്ടന്‍: ലിവര്‍പൂളിനെ വിജയങ്ങളുടെ സ്വപ്‌നലോകത്തേക്ക് നയിക്കുന്ന സൂപ്പര്‍താരം മുഹമ്മദ് സല വീണ്ടും അംഗീകാരത്തിന്റെ നിറവില്‍. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനുള്ള അവാര്‍ഡ് സലയ്ക്കാണ്. ലോകോത്തര താരങ്ങളെ പിന്തള്ളിയാണ് ഈ ഈജിപ്ഷ്യന്‍ അവാര്‍ഡ് നേടിയതെന്ന പ്രത്യേകതകൂടിയുണ്ട്.

2017-18 സീസണില്‍ ഇതുവരെയായി 43 ഗോളുകള്‍ കണ്ടെത്തിയ സല തന്നെയാണ് ഈ വര്‍ഷത്തെ മികച്ച ആഫ്രിക്കന്‍ താരത്തിനുള്ള ബഹുമതി സ്വന്തമാക്കിയതും. മികച്ച ഇംഗ്ലീഷ് താരത്തിനായുള്ള കളിയെഴുത്തുകാരുടെ അവാര്‍ഡില്‍ സല പിന്തള്ളിയത് സിറ്റി താരം കെവിന്‍ ഡി ബ്രൂയിനെയും, ടോട്ടന്‍ഹാം താരം ഹാരി കെയിനിനെയുമാണ്.

mohamed

സലയും സിറ്റിയുടെ ഡി ബ്രുയിനും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചതെന്ന് എഫ്ഡബ്ലുഎ ചെയര്‍മാന്‍ പാട്രിക് ബാര്‍ക്ലേ പറഞ്ഞു. ഇരു താരങ്ങളും മികച്ചവരാണ്. എന്നാല്‍, സല ഒരുപടി മുന്നില്‍ നില്‍ക്കുന്നനായി അദ്ദേഹം വ്യക്തമാക്കി. 20 വോട്ടിന്റെ മുന്‍തൂക്കം സലയ്ക്കുണ്ടായിരുന്നു. 400 കളിയെഴുത്തുകാര്‍ മികച്ച കളിക്കാരനെ തെരഞ്ഞെടുക്കുന്നതിനായി വോട്ടു ചെയ്തു.

സലയുടെ മികവിലാണ് ഇക്കുറി ലിവര്‍പൂള്‍ ചാമ്പ്യന്‍ല് ലീഗില്‍ സെമിഫൈനലിലെത്തിയത്. പ്രീമയര്‍ലീഗില്‍ പിന്നിലായിപ്പോയ ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കന്നതിലും ഈ യുവതാരം നിര്‍ണായക പങ്കുവഹിച്ചു. സീസണിലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് റൊണാള്‍ഡോയ്ക്കും മെസ്സിക്കും കനത്ത ഭീഷണിയായിരിക്കും മുഹമ്മദ് സല എന്നതില്‍ സംശയമില്ല.

Story first published: Wednesday, May 2, 2018, 8:44 [IST]
Other articles published on May 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+