Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിനർവ്വ സൂപ്പർ താരം ബെംഗളൂരു എഫ് സിയിലേക്ക്

മിനർവ്വ പഞ്ചാബിന്റെ സൂപ്പർ താരമായ ചെഞ്ചോ ഗിൽഷനെ ഐ എസ് എലിലെ വമ്പൻ ക്ലബ്ബായ ബെംഗളൂരു എഫ് സി സ്വന്തമാക്കി.ഭൂട്ടാനീസ് റൊണാൾഡോ എന്ന വിളിപ്പേരുള്ള യുവ താരമാണ് ഗിൽഷൻ.താരം ക്ലബ്ബുമായി കരാർ ഒപ്പിട്ടവിവരം കഴിഞ്ഞ ദിവസമാണ് ബംഗളുരു ഒദ്യോഗികമായി പുറത്തുവിട്ടത്.ബംഗളുരുമായി ഒരു വർഷത്തേക്കാണ് ഇരുപത്തിരണ്ടുകാരനായ ഗിൽഷൻ കരാറിലേർപ്പെട്ടത്.ഗിൽഷനു പുറമെ നാല് താരങ്ങളെയും ബംഗളൂരു കഴിഞ്ഞ മാസങ്ങളിൽ ടീമിലെത്തിച്ചിരുന്നു.

2

2017 ലാണ് താരം മിനർവ്വ പഞ്ചാബിനൊപ്പം ചേർന്നത്.ക്ലബ്ബിന്റെ കന്നി ഐ ലീഗ് കിരീട നേട്ടത്തിലും പങ്കാളിയാകാൻ ഈ യുവ താരത്തിന് സാധിച്ചു.ആ സീസണിൽ മിനർവ്വയ്ക്കുവേണ്ടി 18 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളോടെ മറ്റ് മുൻനിര ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി.2011 മുതൽ ഭൂട്ടാന്റെ ദേശിയ താരമായ ഗിൽഷൻ 29 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും നേടിട്ടുണ്ട്.

chencho

കഴിഞ്ഞ സീസണിൽ ഒരുകൈ അകലെ ഐ എസ് എൽ കിരീടം നഷ്ട്ടമായ ബംഗളുരു ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ രണ്ടും കല്പിച്ചുതന്നെയാണ്.കഴിഞ്ഞ സീസണിൽ മികച്ച മുന്നേറ്റനിര ഉണ്ടായിരുന്നെങ്കിലും കലാശക്കൊട്ടിൽ ബംഗളുരുന് കാലിടരുകയായിരുന്നു.ഭൂട്ടാനീസ് റൊണാൾഡോ കൂടെ മുന്നേറ്റനിരയിൽ ചേരുന്നതോടെ അടുത്ത ഐ എസ് എല്ലിലെ ഏറ്റവും അപകടകാരിയായ മുന്നേറ്റനിരയായി മാറും ബംഗളൂരുവിന്റേത്.

Story first published: Tuesday, June 26, 2018, 13:09 [IST]
Other articles published on Jun 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+