പാഞ്ച്കുല: ഐ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാംപ്യന്മാരായ ഐസ്വാള്‍ എഫ്സിക്ക് തോല്‍വി. മിനര്‍വ പഞ്ചാബ് എഫ്സിയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ഐസ്വാളിനെ തകര്‍ത്തുവിട്ടത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും പിറന്നത്. 51ാം മിനിറ്റില്‍ ആകാഷ് സാങ്വാനിലൂടെയാണ് മിനര്‍വ അക്കൗണ്ട് തുറന്നത്. ഇഞ്ചുറിടൈമില്‍ ബാസി അര്മാന്ഡിന്റെ ഗോളില്‍ മിനര്‍വ വിജയമുറപ്പിക്കുകയും ചെയ്തു.
'വന്മതിലിനു' മുന്നില്‍ തല കുനിച്ച് ബിസിസിഐയും... കളിക്കളത്തിന് അകത്തും പുറത്തും ഹീറോ
ഐപിഎല്‍: 'അശ്വ' മേധത്തിന് പഞ്ചാബിന്റെ പുലിക്കുട്ടികള്‍... യുവിയല്ല, പട നയിക്കാന്‍ അശ്വിന്
നഷ്ടമായ 'ധോണിസം'... ആരാധകര്‍ ഇപ്പോഴും മിസ്സ് ചെയ്യുന്നു, ഇനി ഒരിക്കലും കാണുകയുമില്ല!!
ഈ വിജയത്തോടെ മിനര്‍വ ഐ ലീഗ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. നെറോക്ക എഫ്സിയെയാണ് മിനര്‍വ പിന്തള്ളിയത്. നെറോക്കയ്ക്കു മേല്‍ ഒരു പോയിന്റിന്റെ ലീഡാണ് മിനര്വയ്ക്കുള്ളത്. നെറോക്കയേക്കാള് ഒരു മല്‍സരം കുറച്ചാണ് കളിച്ചത് എന്നത് മിനര്‍വയ്ക്ക് പ്ലസ് പോയിന്റാണ്. 17 മല്‍സരങ്ങളില്‍ നിന്നു നെറോക്കയ്ക്ക് 31ഉം 16 കളികളില്‍ നിന്നും മിനര്‍വയ്ക്ക് 32ഉം പോയിന്റുണ്ട്.
നെറോക്കയ്ക്ക് വെല്ലുവിളിയുയര്‍ത്തി മുന്‍ ചാംപ്യന്മാരായ ഈസ്റ്റ് ബംഗാള്‍ തൊട്ടുതാഴെയുണ്ട്. 16 മല്‍സരങ്ങളില്‍ നിന്നും 29 പോയിന്റുമായാണ് ബംഗാള്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. മാര്‍ച്ച് രണ്ടിനു ചെന്നൈ സിറ്റിക്കെതിരേയാണ് ഐ ലീഗില്‍ മിനര്‍വയുടെ അടുത്ത മല്‍സരം. ആറു ദിവസത്തിനു ശേഷം മിനര്‍വ ചര്‍ച്ചില്‍ ബ്രദേഴ്സുമായും ഏറ്റുമുട്ടും.