വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗില്‍ മിഡ്ഫീല്‍ഡ് കളിക്കാന്‍ ആളില്ല, ഗോര്‍ഡിയോളക്ക് യായ ടുറെ തന്നെ ശരണം!

By കാശ്വിന്‍

ലണ്ടന്‍: ഐവറികോസ്റ്റ് മിഡ്ഫീല്‍ഡര്‍ യായ ടുറെയെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് സ്‌ക്വാഡിലേക്ക് തിരിച്ചുവിളിച്ചു. ഇകെ ഗുന്‍ഡോഗന്‍ പരുക്കേറ്റ് പുറത്തായതോടെയാണിത്.

നേരത്തെ കോച്ച് പെപ് ഗോര്‍ഡിയോളയുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ യായ ടുറെ ചാമ്പ്യന്‍സ് ലീഗ് ടീമില്‍ നിന്ന് പുറത്തായിരുന്നു. ക്ഷമ പറഞ്ഞ് ടീമില്‍ തിരിച്ചെത്തിയ ടുറെ തകര്‍പ്പന്‍ ഫോം പ്രദര്‍ശിപ്പിച്ചതോടെ കോച്ചിന് ചാമ്പ്യന്‍സ് ലീഗ് സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണങ്ങളില്ലാതായി.

toure

മുപ്പത്തിമൂന്നാംവയസിലും സിറ്റിയുടെ മധ്യനിര നിയന്ത്രിക്കാന്‍ ടുറെ കാണിക്കുന്ന മിടുക്ക് അതുല്യമാണ്. ചാമ്പ്യന്‍സ് ലീഗില്‍ ടുറെയുടെ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്താമെന്ന കണക്ക് കൂട്ടലിലാണ് പെപ് ഗോര്‍ഡിയോള.

ഈ മാസം 21ന് ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും. സിറ്റിയുടെ എതിരാളി ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയാണ്. ആദ്യ മത്സരം ഹോംഗ്രൗണ്ടിലാണെന്നത് സിറ്റിക്ക് അനുകൂലമാണ്.

ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായിരുന്ന ടുറെയുടെ ഏജന്റ് ദിമിത്രി സെലുകും പെപ് ഗോര്‍ഡിയോളയുംതമ്മിലുള്ള പ്രശ്‌നങ്ങളാണ് ടുറെയുടെ കരിയറിനെ തന്നെ ബാധിക്കുന്നതായി മാറിയത്. ഏജന്റും ടുറെയും ക്ഷമ പറഞ്ഞതോടെയാണ് പെപ് തന്റെ കടുത്ത നിലപാടില്‍ നിന്ന് പിന്‍മാറിയത്.

Story first published: Friday, February 3, 2017, 11:56 [IST]
Other articles published on Feb 3, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X