വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രാന്‍സ് ചാമ്പ്യന്മാരായ 1998 ലോകകപ്പില്‍ ചെറിയ തന്ത്രം പ്രയോഗിച്ചെന്ന് വെളിപ്പെടുത്തല്‍

പാരീസ്: 1998ലെ ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രാന്‍സിന് അനുകൂലമാകുന്ന തരത്തില്‍ ചെറിയ തന്ത്രം പ്രയോഗിച്ചെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം മിഷേല്‍ പ്ലാറ്റീനിയുടെ വെളിപ്പെടുത്തല്‍. ലോകകപ്പ് ടീമുകളുടെ നറുക്കെടുപ്പില്‍ കാട്ടിയ ചില സൂത്രപ്പണിയിലൂടെ ബ്രസീലുമായി ഫൈനലിന് മുന്‍പ് ഏറ്റുമുട്ടുന്നത് ഒഴിവാക്കുകയായിരുന്നു.

റഷ്യ ലോകകപ്പ് അടുത്തെത്തുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് 20 വര്‍ഷത്തിനുശേഷം പ്ലാറ്റീനിയുടെ തുറന്നുപറച്ചില്‍. 1994ല്‍ ചാമ്പ്യന്മാരായ ബ്രസീലിനെ നിലവിലെ ജേതാക്കളെന്ന നിലയില്‍ ഗ്രൂപ്പ് എ യിലും ആതിഥേയരെന്ന നിലയില്‍ ഫ്രാന്‍സിനെ ഗ്രൂപ്പ് സി യിലും ഉള്‍പ്പെടുത്തിയശേഷം മറ്റു ടീമുകളെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കുകയായിരുന്നു.

michelplatini

ഇത്തരത്തിലുളള ഒരു സൂത്രപ്പണിയിലൂടെ ബ്രസീലും ഫ്രാന്‍സും ഇരു ഗ്രൂപ്പുകളിലും ജേതാക്കളായാല്‍ ഫൈനല്‍വരെ ഏറ്റുമുട്ടുന്നത് ഒഴിവാക്കാനായി. ഫൈനലില്‍ ബ്രസീലിനെ 3-0ത്തിന് തോല്‍പ്പിച്ച ഫ്രാന്‍സ് കിരീടത്തില്‍ മുത്തമിടുകയും ചെയ്തു. അതേസമയം, 2006 ലോകകപ്പിന് ശേഷം നിലവിലെ ചാമ്പ്യന്മാരെ നറുക്കെടുപ്പിന് മുന്‍പ് ഗ്രൂപ്പ് നിശ്ചയിക്കുന്നത് ഒഴിവാക്കിയിരുന്നു.

പ്ലാറ്റീനിയുടെ വെളിപ്പെടുത്തലില്‍ അന്ന് ഫിഫ സിഇഒ ആയിരുന്ന സെപ് ബ്ലാറ്റര്‍ രോഷം പ്രകടിപ്പിച്ചു. യാതൊരു തന്ത്രവും അന്ന് നടത്തിയില്ലെന്നും എല്ലാം സാധാരണ കാര്യം മാത്രമായിരുന്നെന്നുമാണ് ബ്ലാറ്ററുടെ നിലപാട്. സാമ്പത്തിക അഴിമതിയെ തുടര്‍ന്ന് പ്ലാറ്റീനിക്കും ബ്ലാറ്റര്‍ക്കും 2015ല്‍ ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Story first published: Sunday, May 20, 2018, 8:51 [IST]
Other articles published on May 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X