വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെക്‌സിക്കോ ഗോള്‍ഡ് കപ്പ് ചാമ്പ്യന്മാര്‍; ഫൈനലില്‍ അമേരിക്കയെ വീഴ്ത്തി

ചിക്കാഗോ: പതിനഞ്ചാമത് കോണ്‍കാഫ് ഗോള്‍ഡ് കപ്പ് ടൂര്‍ണമെന്റില്‍ അമേരിക്കയെ തോല്‍പ്പിച്ച് മെക്‌സിക്കോ ചാമ്പ്യന്മാരായി. ഏപക്ഷീയമായ ഒരു ഗോളിനായിരുന്നു മെക്‌സിക്കോയുടെ ജയം. മത്സരത്തിന്റെ 73-ാം മിനിറ്റില്‍ ജൊനാഥന്‍ ഡോജ് സാന്റോസ് വിജയികള്‍ക്കായി ഗോള്‍ നേടി. ഇതോടെ ടൂര്‍ണമെന്റില്‍ എട്ടാം തവണയാണ് മെക്‌സിക്കോ ചാമ്പ്യന്മാരാകുന്നത്.

football

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ അമേരിക്കയ്‌ക്കെതിരെ ഫൈനലില്‍ മെക്‌സിക്കോ ആധിപത്യം നേടി. മത്സരത്തില്‍ 57 ശതമാനവും പന്തടക്കം കാട്ടിയത് മെക്‌സിക്കോയാണ്. 20 തവണ അവര്‍ അമേരിക്കന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ടുകള്‍ ഉതിര്‍ത്തു. അതേസമയം, 11 തവണ മാത്രമാണ് അമേരിക്ക മെക്‌സിക്കോയുടെ വലലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തത്.

ഏകദിനത്തിലെ ബാറ്റിങ് കിങ് കോലി തന്നെ... അധികനാളില്ല? ഹിറ്റ്മാന്‍ കൈയെത്തുംദൂരത്ത് ഏകദിനത്തിലെ ബാറ്റിങ് കിങ് കോലി തന്നെ... അധികനാളില്ല? ഹിറ്റ്മാന്‍ കൈയെത്തുംദൂരത്ത്

മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ അമേരിക്ക തുടരെ കോര്‍ണര്‍ കിക്കുകള്‍ നേടി സമ്മര്‍ദ്ദമുണ്ടാക്കിയെങ്കിലും കാര്യമുണ്ടായില്ല. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ അമേരിക്കന്‍ മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിന് ഗോളവസരമുണ്ടായിരുന്നെങ്കിലും മുതലെടുക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. 2015ന് ശേഷം ഇതാദ്യമായണ് മെക്‌സിക്കോ ടൈറ്റില്‍ സ്വന്തമാക്കുന്നത്.

Story first published: Monday, July 8, 2019, 16:54 [IST]
Other articles published on Jul 8, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X