Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്യൂട്ട് ഓസില്‍ ബാഴ്‌സലോണയിലേക്ക്, ആഴ്‌സണലിനും സമ്മതമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: മുന്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ ആഴ്‌സണല്‍ വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. ആഴ്‌സണല്‍ പരിശീലകന്‍ ഉനായ് എമറിക്ക് കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത ഓസില്‍ ക്ലബ്ബ് മാറാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. ഫിറ്റ് അല്ല എന്ന പേരില്‍ ഓസിലിനെ എമറി ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയതും ക്ലബ്ബ് വിടാന്‍ ഓസിലിനെ പ്രേരിപ്പിക്കുന്നു.

മധ്യനിരയിലെ വജ്രായുധമായ ഓസില്‍ അസിസ്റ്റുകളുടെ കാര്യത്തിലാണ് കൂടുതല്‍ മികവുകാട്ടുന്നത്. എന്നാല്‍ അടുത്തിടെയായി പഴയ നിലവാരം പുലര്‍ത്താന്‍ താരത്തിനായിട്ടില്ല. തുടര്‍ച്ചയായ പരിക്കും ഫോമില്ലായ്മയുമാണ് താരത്തിന് തിരിച്ചടിയാകുന്നത്. റഷ്യന്‍ ലോകകപ്പില്‍ ജര്‍മനിയുടെ പുറത്താകലിന് പിന്നാലെയുണ്ടായ വിവാദത്തെത്തുടര്‍ന്ന് ജര്‍മന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഓസിലിന് പിന്നീടുള്ള കാര്യങ്ങള്‍ അത്ര ശുഭമായിരുന്നില്ല.

mesutozil

ഇംഗ്ലണ്ട് വിട്ട് സ്‌പെയിനിലേക്കെത്തിയാല്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഓസിലുള്ളത്. ഓസിലിനെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണയ്ക്കും താല്‍പ്പര്യമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ലാ ലിഗയിലെ സാഹചര്യങ്ങള്‍ ഏറെ പരിചയമുള്ള താരമാണ് ഓസില്‍. നേരത്തെ റയല്‍ മാഡ്രിഡിനുവേണ്ടി അദ്ദേഹം മൂന്ന് വര്‍ഷം കളിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും ഓസിലിന് സാധിച്ചിരുന്നു. 2013ല്‍ ആഴ്‌സണലിലെത്തിയ ഓസില്‍ 167 മത്സരത്തില്‍ നിന്ന് 32 ഗോളും നേടിയിട്ടുണ്ട്.

Story first published: Friday, October 18, 2019, 17:24 [IST]
Other articles published on Oct 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+