Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പയിലും അര്‍ജന്റീനയ്ക്ക് രക്ഷയില്ലേ...

ലാസെറെന: ലോകകപ്പ് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായി, ഇനി കോപ്പ അമേരിക്കയും അര്‍ജന്റീയ്ക്ക് കാത്ത് വച്ചിരിയ്ക്കുന്ന വിധി അങ്ങനെ തന്നെ ആയിരിക്കുമോ?

ടൂര്‍ണമെന്റിലെ ശക്തമായ ടീമെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന അര്‍ജന്റീനയ്ക്ക് ആദ്യ മത്സരത്തില്‍ തന്നെ സമനില വഴങ്ങേണ്ടി വന്നു. പരഗ്വായ് ആണ് മെസ്സിപ്പടയെ സമനിലയില്‍ തളച്ചത്(2-2).

Lionel Messi

ആറ് ഗോളിനെങ്കിലും അര്‍ജന്റീന ജയിക്കും എന്നായിരുന്നു ആരാധകരുടേയും കളി നിരീക്ഷകരുടേയും പ്രതീക്ഷ. എന്നാല്‍ അത്തരം പ്രതീക്ഷകള്‍ക്കൊന്നും തന്നെ കഴിഞ്ഞ ദിവസം സ്ഥാനമുണ്ടായിരുന്നില്ല. സൂപ്പര്‍ താരം മെസ്സി ഗോള്‍ നേടിയെങ്കിലും സമനിലയില്‍ ഒതുങ്ങാനായിരുന്നു അര്‍ജന്റീനയുടെ വിധി.

ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത അര്‍ജന്റീന രണ്ട് ഗോളിന് മുന്നിലായിരുന്നു. സര്‍ജിയോ അഗ്യുറോ ആയിരുന്നു ആദ്യ ഗോള്‍ നേടിയത്. കിട്ടിയ പെനാള്‍ട്ടി മുതലാക്കി മെസ്സിയും പരാഗ്വായുടെ ഗോള്‍വല ചലിപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയല്‍ കണ്ടത് തീര്‍ത്തും ദുര്‍ബലമായ അര്‍ജന്റീനീയന്‍ പ്രതിരോധത്തെയായിരുന്നു.

അറുപതാം മിനിട്ടില്‍ നെല്‍സണ്‍ വാള്‍ഡേസ് ആയിരുന്നു പരാഗ്വായുടെ ആദ്യ ഗോള്‍ നേടിയത്. ഒരു ഗോളിന്റെ വ്യത്യാസത്തിലെങ്കിലും അര്‍ജന്റീന തടിതപ്പും എന്ന് കരുതിയിരിക്കുമ്പോഴായിരുന്നു തൊണ്ണൂറാം മിനിട്ടില്‍ ബാരിയോസ് അര്‍ജന്റീനയുടെ പ്രതിരോധം തകര്‍ത്ത് ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ഉറുഗ്വായ് കഷ്ടിച്ചു ജയിച്ചു. ടൂര്‍ണമെന്റില്‍ ആദ്യമായി കളിയ്ക്കുന്ന ജമൈക്കയായിരുന്നു എതിരാളികള്‍. മറുപടിയില്ലാത്ത ഒറ്റ ഗോളിന്റെ ബലത്തിലായിരുന്നു ജയം.

ഇനി കാത്തിരിയ്ക്കുന്നത് ബ്രസീലിന്റെ പ്രകടനത്തെയാണ്. ജൂണ്‍ 14 ന് ആണ് ബ്രസാലിന്റെ ആദ്യ മത്സരം. എതിരാളികള്‍ പെറുവും.

Story first published: Sunday, June 14, 2015, 10:32 [IST]
Other articles published on Jun 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+