വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഈ രീതിയില്‍ കളിച്ചാല്‍ ബാഴ്‌സ ഒരിക്കലും ചാമ്പ്യന്‍സ് ലീഗ് നേടില്ല; പരിശീലകനെ വിമര്‍ശിച്ച് മെസ്സി

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ നിലവിലെ പ്രകടനത്തെയും കളി ശൈലിയേയും വിമര്‍ശിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. പുതിയ പരിശീലകന്‍ ക്വികെ സെറ്റിയെന്റെ ശൈലി ശരിയല്ലെന്നാണ് പേരെടുത്ത് പറയാതെ മെസ്സി വിമര്‍ശിച്ചത്. ബാഴ്‌സലോണ ഇത്തരത്തില്‍ കളിച്ചാല്‍ ഒരിക്കലും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കില്ലെന്ന് മെസ്സി അഭിപ്രായപ്പെട്ടു. ഇടവേളയ്ക്ക് ശേഷം ലാലിഗ പുനരാരംഭിക്കാനിരിക്കെ മെസ്സിയുടെ പരാമര്‍ശങ്ങള്‍ വീണ്ടും ബാഴ്‌സലോണയില്‍ പെട്ടിത്തെറി സൃഷ്ടിക്കുമെന്നുറപ്പാണ്. സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സിയുടെ അഭിപ്രായ പ്രകടനം. ബാഴ്‌സലോണയുടെ കളിശൈലിയും നിലവിലെ പ്രകടനവും മെച്ചപ്പെടുത്തണം. ഇടവേളയ്ക്ക് ശേഷം ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.

എന്നാല്‍ താരങ്ങളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കണമെന്നും മെസ്സി ആവശ്യപ്പെട്ടു. ബാഴ്‌സലോണ അനായാസമായി ചാമ്പ്യന്‍സ് ലീഗ് നേടുമെന്ന പരിശീലകന്റെ അഭിപ്രായത്തോടും മെസ്സി വിയോജിപ്പ് അറിയിച്ചു. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിപ്രായമുണ്ടാകുമെന്നും സ്ഥിരമായി ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന താരമെന്ന അനുഭവത്തില്‍ നിന്നാണ് താന്‍ പറയുന്നതെന്നും പരിശീലകന്റെ അഭിപ്രായം അദ്ദേഹത്തിന് പറ്റിയ പിഴവാണെന്നും മെസ്സി അഭിപ്രായപ്പെട്ടു. മാനേജ്‌മെന്റുമായി സമീപകാലത്തായി അത്ര രസത്തിലല്ലാത്ത മെസ്സിയുടെ പുതിയ തുറന്നുപറച്ചിലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ബാഴ്‌സലോണയുടെ ഇതിഹാസ താരമായ മെസ്സി ക്ലബ്ബ് വിടുമെന്ന തരത്തില്‍ വരെ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് ബാഴ്‌സലോണ തോറ്റതിന് ശേഷമാണ് പരിശീലകസ്ഥാനത്ത് നിന്ന് ഏണസ്റ്റോ വാല്‍വെര്‍ദെയെ മാറ്റിയത്. മെസ്സിയുടെ ഇഷ്ട പരിശീലകരിലൊരാളായിരുന്ന വാല്‍വെര്‍ദെയെ മാറ്റിയതില്‍ അദ്ദേഹം നേരത്തെ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

messi

അതേ സമയം ലാലിഗ പുനരാരംഭിക്കുന്നതിനോട് മുന്നോടിയായി ബാഴ്‌സലോണ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. മെസ്സി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെല്ലാം പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി പുറത്തായിരുന്ന ഉസ്മാന്‍ ഡെംബല്ലെ പരിക്ക് ഭേദമായി ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതേ സമയം സുവരാസ് മടങ്ങിവരാന്‍ ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ട്. അന്റോണിയോ ഗ്രിസ്മാനെ ഒഴിവാക്കുന്ന കാര്യത്തിലും ബാഴ്‌സലോണ അന്തിമ തീരുമാനമെടുത്തിട്ടില്ല. സെറ്റിയെന്റെ കീഴിലാണ് ബാഴ്‌സലോണ താരങ്ങള്‍ പരിശീലനം നടത്തുന്നത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജി വിട്ട് ബാഴ്‌സലോണയിലേക്ക് വരുമെന്ന അഭ്യൂഹം വീണ്ടും തലപൊക്കിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണ്. നിലവില്‍ ലാലിഗയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. പരിശീലകനും മെസ്സിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നത തുടര്‍ന്നാല്‍ ക്ലബ്ബിനത് കടുത്ത തിരിച്ചടിയാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 32കാരനായ മെസ്സി 2004മുതല്‍ ബാഴ്‌സലോണയുടെ ഭാഗമാണ്. ഇതുവരെ മറ്റൊരു ക്ലബ്ബിനുവേണ്ടിയും കളിക്കാത്ത മെസ്സി വിരമിക്കുന്നതും ബാഴ്‌സലോണയില്‍ നിന്നാവുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ ടീമിനുള്ളില്‍ നിലനില്‍ക്കുന്ന വാക്‌പോര് തുടര്‍ന്നാല്‍ മാനേജ്‌മെന്റ് ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് കണ്ടറിയണം.

Story first published: Saturday, May 16, 2020, 17:21 [IST]
Other articles published on May 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X