അവനെ നമുക്കുവേണം; അര്‍ജന്റീന സഹതാരത്തെ എത്തിക്കണമെന്ന് ബാഴ്‌സയോട് മെസ്സി

ബാഴ്‌സലോണ: മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി വേണ്ടി ഗോള്‍വേട്ട നടത്തുന്ന സെര്‍ജിയോ അഗ്യൂറോയെ നോട്ടമിട്ട് ബാഴ്‌സലോണ. സൂപ്പര്‍താരം ലയണല്‍ മെസ്സിയാണ് അഗ്യൂറോയെ എത്തിക്കാന്‍ ബാഴ്‌സലോണയോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. പുതിയ പരിശീലകന്‍ ക്വിക്കെ സൈറ്റയ്‌നുമായി മെസ്സി കഴിഞ്ഞദിവസം കൂടിക്കാഴ്ചനടത്തിയിരുന്നു. ഇതിനിടയിലാണ് മെസ്സി അര്‍ജന്റീന സഹതാരത്തെക്കുറിച്ച് പഞ്ഞത്.

പരിക്കേറ്റ് പുറത്തായ ലൂയിസ് സുവാരസിന് പകരക്കാരനാകാന്‍ അഗ്യൂറോയ്ക്ക് കഴിയുമെന്ന് മെസ്സി ഉറപ്പിക്കുന്നു. നാലുമാസത്തോളം സുവാരസിന് ബാഴ്‌സയ്ക്കുവേണ്ടി കളിക്കാനാകില്ല. നിലവില്‍ സ്പാനിഷ് ലാ ലീഗയില്‍ സ്ഥിരതയോടെ കളിക്കാന്‍ ബാഴ്‌സലോണയ്ക്ക് കഴിയാത്തിനെ തുടര്‍ന്നാണ് ഏണസ്‌റ്റോ വാല്‍വെര്‍ദോയെ പുറത്താക്കി സെറ്റയ്‌നെ പരിശീലകനാക്കിയത്. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പുതിയ കളിക്കാരെ എത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സലോണ.

ആത്മഹത്യയെക്കുറിച്ച് ആലോചിച്ചു!! അതു കണ്ടതോടെ തീരുമാനം മാറ്റിയെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍

ഇന്റര്‍മിലാന്റെ അലെക്‌സാഡ്രോ ബാസ്‌റ്റോണിക്കുവേണ്ടിയും ബാഴ്‌സലോണ ശ്രമിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിയും ബാസ്‌റ്റോണിക്കുവേണ്ടി ശ്രമം നടത്തുന്നുണ്ട്. അതേസമയം, 0പ്രതിരോധത്തില്‍ മികവു തെളിയിച്ചുകഴിഞ്ഞ ഇരുപതുകാരനെ കൈമാറാന്‍ ഇന്റര്‍മിലാന്‍ തയ്യാറായേക്കില്ല. ഇത്തവണ ഇന്റര്‍മിലാനുവേണ്ടി പത്തുതവണ ബാസ്റ്റോണി കളിക്കാനിറങ്ങിയിട്ടുണ്ട്. സ്‌ട്രൈക്കര്‍മാര്‍ക്കുവേണ്ടി ബാഴ്‌സ കളത്തിലിറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, January 19, 2020, 17:14 [IST]
Other articles published on Jan 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X