Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലയണല്‍ മെസ്സി ക്ലബ്ബ് വിടുമോ? ബാഴ്‌സലോണ പ്രസിഡന്റ് പ്രതികരിക്കുന്നു

ബാഴ്‌സലോണ: അര്‍ജന്റീനന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് കായിക ലോകത്തെ ഇപ്പോഴത്തെ പ്രധാനചര്‍ച്ചാ വിഷയം. ക്ലബ്ബ് മാനേജ്‌മെന്റുമായി സമീപകാലത്തായി അത്ര രസത്തിലായിരുന്നില്ല മെസ്സി ഉണ്ടായിരുന്നത്. അതിനാല്‍ത്തന്നെ മെസ്സി ക്ലബ്ബ് വിടുന്ന തരത്തിലുള്ള ശക്തമായ അഭ്യൂഹങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ മെസ്സിയുടെ കൂടുമാറ്റത്തെക്കുറിച്ച് പ്രതികരിച്ച് ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാര്‍ത്തോമു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മെസ്സി ബാഴ്‌സലോണയ്‌ക്കൊപ്പമാവും വിരമിക്കുകയെന്നാണ് ബാര്‍ത്തോമു പ്രതികരിച്ചത്. മെസ്സി പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുന്ന ബാഴ്‌സയിലൂടെയാണെന്നാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല.കാരണം ഇപ്പോള്‍ ടൂര്‍ണമെന്റിലും മത്സരങ്ങളിലും മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ.മെസ്സിതന്നെ പറഞ്ഞിരിക്കുന്നത് ബാഴ്‌സലോണയ്‌ക്കൊപ്പമുണ്ടാകുമെന്നാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ഏറെനാള്‍കൂടി ഞങ്ങള്‍ ആഘോഷിക്കും-ബാര്‍ത്തോമു പറഞ്ഞു. വാര്‍ സംവിധാനം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

josepmariabartomeuandmessi

നേരത്തെ ബാഴ്‌സലോണയിലൂടെ വിരമിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മെസ്സി വെളിപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ബാഴ്‌സലോണ പ്രസിഡന്റുമായി കോവിഡ് കാലത്തുണ്ടായ പ്രതിഫല തര്‍ക്കം മെസ്സിയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. പ്രതിഫലം 73 ശതമാനം വരെ കുറയ്ക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടും ക്ലബ്ബ് പ്രസിഡന്റ് അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് മെസ്സി രംഗത്തെത്തിയിരുന്നു. ഇതിനെതരേ ബാര്‍ത്തോമുവും രംഗത്തെത്തിയതോടെ ക്ലബ്ബിനുള്ളില്‍ തുറന്ന പോരും സംഭവിച്ചു.

പിന്നീട് അനുനയത്തിലെത്തിയെങ്കിലും ക്ലബ്ബില്‍ തുടരാന്‍ മെസ്സിക്ക് താല്‍പ്പര്യമില്ലെന്നും കൂടുമാറാന്‍ ആഗ്രഹിക്കുന്നുവെന്നും ചില സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെസ്സിയുടെ കൂടുമാറ്റം സംബന്ധിച്ച് അദ്ദേഹത്തിന്റെ ഏജന്റ് തന്നെ സൂചനകള്‍ നല്‍കിയിരുന്നു. പുതിയ പരിശീലകന് കീഴില്‍ ബാഴ്‌സലോണയുടെ പ്രകടനം അത്ര മികച്ചതല്ല. നിലവില്‍ റയല്‍ മാഡ്രിഡിന് താഴെ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. മെസ്സി ആവശ്യപ്പെട്ട താരങ്ങളെ ടീമിലെത്തിക്കാന്‍ ക്ലബ്ബ് പ്രസിഡന്റ് തയ്യാറാവാത്തതിലും താരത്തിന് അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തല്‍.

അതേ സമയം മെസ്സിയുടെ കൂടുമാറ്റ അഭ്യൂഹത്തിന് പിന്നാലെ മെസ്സി എങ്ങോട്ട് കൂടുമാറുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍.മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി കബ്ബുകളാണ് സാധ്യത കൂടുതലുള്ളതായി ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. നെയ്മര്‍ക്കൊപ്പം കളിക്കാന്‍ പിഎസ്ജിയിലേക്ക് മെസ്സി പോയാല്‍ വലിയ ശക്തരായ നിര തന്നെയായി പിഎസ്ജി മാറും. എന്നാല്‍ മെസ്സിക്ക് വലിയ പ്രതിഫലം നല്‍കേണ്ടിവരുമെന്നതാണ് ക്ലബ്ബുകള്‍ക്ക് വെല്ലുവിളി.

അതേ സമയം കൂടുമാറ്റ അഭ്യൂഹങ്ങളോട് മെസ്സി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള ബാഴ്‌സയിലേക്ക് മടങ്ങിയെത്തുമെന്ന തരത്തിലും അഭ്യൂഹം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ക്ലബ്ബ് പ്രസിഡന്റിനെ മാറ്റിയാല്‍ മാത്രമെ ഗാര്‍ഡിയോള മടങ്ങിയെത്തുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Monday, July 6, 2020, 15:48 [IST]
Other articles published on Jul 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+