Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് ലീഗ്: മെസ്സി മാജിക്കില്‍ 25ാം കിരീടത്തിലേറി ബാഴ്‌സ

മാഡ്രിഡ്: സൂപ്പര്‍താരം ലയണല്‍ മെസ്സി ഹാട്രിക്കുമായി കസറിയപ്പോള്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ചരിത്ര കിരീട നേട്ടം. ലീഗിലെ 34ാം റൗണ്ട് മല്‍സരത്തില്‍ ഡിപോര്‍ട്ടീവോ ലാ കൊരുണയെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് സീസണില്‍ നാല് മല്‍സരങ്ങള്‍ ബാക്കിനില്‍ക്കേ ബാഴ്‌സ കിരീടം ഉറപ്പിച്ചത്. സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ 25ാം കിരീട നേട്ടം കൂടിയാണിത്.

സീസണില്‍ തോല്‍വിയറിയാതെയായിരുന്നു ചാംപ്യന്‍പട്ടത്തിലേക്കുള്ള ബാഴ്‌സയുടെ കുതിപ്പ്. 34 മല്‍സരങ്ങളില്‍ നിന്ന് 26 ജയവും എട്ട് സമനിലയും അടക്കം 86 പോയിന്റാണ് ബാഴ്‌സയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് 35 മല്‍സരങ്ങളില്‍ നിന്ന് 22 ജയവും ഒമ്പത് സമനിലയും നാല് തോല്‍വിയും അടക്കം 75 പോയിന്റാണുള്ളത്. കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് 34 മല്‍സരങ്ങളില്‍ നിന്ന് 21 ജയവും എട്ട് സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 71 പോയിന്റാണ് ഇതുവരെ നേടാനായത്.

lionelmessi1

എവേ മല്‍സരത്തില്‍ ഡിപോര്‍ട്ടീവോയ്‌ക്കെതിരേ പന്തടക്കത്തിലും ആക്രമിച്ചു കൡക്കുന്നതിലും ബാഴ്‌സ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. കളിയുടെ ഏഴാം മിനിറ്റില്‍ ഫിലിപ്പെ കോട്ടീഞ്ഞോയിലൂടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ട ബാഴ്‌സ പിന്നീട് മെസ്സി മാജിക്കിലൂടെ എതിരാളികളെ നിഷ്പ്രഭമാക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ 2-2 എന്ന നിലയിലേക്ക് ഡിപോര്‍ട്ടീവോയ്ക്ക് മല്‍സരത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, മെസ്സി തന്റെ മാസ്മരിക പ്രകടനം പുറത്തെടുത്തപ്പോള്‍ ബാഴ്‌സ അനായാസ ജയവും ലീഗ് കിരീടവും ഉറപ്പിക്കുകയായിരുന്നു. കളിയുടെ 38, 82, 85 മിനിറ്റുകളിലാണ് മെസ്സി ബാഴ്‌സയ്ക്കു വേണ്ടി നിറയൊഴിച്ചത്. ഇതോട് കൂടി സ്പാനിഷ് ലീഗില്‍ മെസ്സി മറ്റൊരു റെക്കോഡും തന്റെ പേരില്‍ കുറിച്ചു. ഏഴു വ്യത്യസ്ഥ സീസണുകളില്‍ മുപ്പതോ അതിലധികമോ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് മെസ്സിയെ തേടിയെത്തിയത്. സ്‌കോര്‍ ചെയ്തില്ലെങ്കിലും മെസ്സി നേടിയ മൂന്ന് ഗോളുകള്‍ക്കും വഴിയൊരുക്കി ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസും മല്‍സരത്തില്‍ മികച്ചുനിന്നു. ഡിപോര്‍ട്ടീവോയ്ക്കു വേണ്ടി ലുകാസ് പെരസും (40ാം മിനിറ്റ്) എംറെ കോലാക്കുമാണ് (64) ലക്ഷ്യംകണ്ടത്. സീസണിനു ശേഷം ബാഴ്‌സ വിടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം ക്യാപ്റ്റന്‍ കൂടിയായ ആന്ദ്രെസ് ഇനിയേസ്റ്റ കളത്തിലിറങ്ങിയ മല്‍സരം കൂടിയായിരുന്നു ഡിപോര്‍ട്ടീവോയ്‌ക്കെതിരേയുള്ളത്. എന്നാല്‍, ആദ്യ ഇലവനില്‍ പുറത്തിരുന്ന ഇനിയേസ്റ്റയെ കളിയുടെ 87ാം മിനിറ്റില്‍ ഇവാന്‍ റാക്റ്റിക്കിനു പകരക്കാരനായാണ് ബാഴ്‌സ കോച്ച് എര്‍നെസ്‌റ്റോ വാല്‍വെര്‍ഡെ കളത്തിലിറക്കിയത്.

ലീഗിലെ മറ്റാരു പ്രധാന മല്‍സരത്തില്‍ അത്‌ലറ്റികോ 1-0ന് ആല്‍വസിനെ തോല്‍പ്പിച്ചു. 78ാം മിനിറ്റില്‍ കെവിന്‍ ഗമെയ്‌റോയുടെ പെനാല്‍റ്റി കിക്കിലൂടെയായിരുന്നു അത്‌ലറ്റികോയുടെ ജയം. മല്‍സരത്തില്‍ രണ്ടു പെനാല്‍റ്റി കിക്കാണ് അത്‌ലറ്റികോ ലഭിച്ചത്. എന്നാല്‍, 71ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ഫെര്‍ണാണ്ടോ ടോറസ് പാഴാക്കുകയായിരുന്നു.

Story first published: Monday, April 30, 2018, 12:13 [IST]
Other articles published on Apr 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+