വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി ഗോള്‍ഡന്‍ ബോളിന് അര്‍ഹനല്ലെന്ന് മറഡോണ

By Gokul

സാവോപോളോ: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ലോകകപ്പിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരമായ ഗോള്‍ഡന്‍ ബോളിന് അര്‍ഹനല്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. തന്റെ പിന്‍ഗാമിയെന്ന് മറഡോണ തന്നെ വാഴ്ത്തിയ മെസ്സി ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ കളിക്കാരനുള്ള അവാര്‍ഡിനര്‍ഹനല്ലെന്നും മറഡോണ പറയുന്നു.

ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വി തന്നെ ഏറെ വേദനിപ്പിച്ചു. ഗോഡ്‌സെയുടെ ഗോള്‍ ഹൃദയത്തിലാണ് പതിച്ചതെന്നും അര്‍ജന്റീയ്ക്ക് ലോകകപ്പ് സമ്മാനിച്ച ഇതിഹാസതാരം ഒരു ടി വി ഷോയില്‍ പറഞ്ഞു. ആറു ഗോള്‍ നേടിയ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസാണ് ഗോള്‍ഡന്‍ ബോളിന് അര്‍ഹനെന്ന് മറഡോണ വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ നേരത്തെയും മറഡോണ അര്‍ജന്റീനയെയും മെസ്സിയേയും വിമര്‍ശിച്ചിരുന്നു.

maradona

പ്രാഥമിക റൗണ്ടുകള്‍ക്കുശേഷം ടീം മുന്നോട്ടു പോകില്ലെന്നായിരുന്നു മറഡോണ പറഞ്ഞിരുന്നത്. ടീം തങ്ങളുടെ കഴിവിന്റെ 40 ശതമാനം മാത്രമാണ് പുറത്തെടുത്തതെന്നും ഇങ്ങനെയാണെങ്കില്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന പുറത്താകുമെന്നുമായിരുന്നു മറഡോണ വിലയിരുത്തിയത്. എന്നാല്‍ കോച്ച് സബേലയുടെ പ്രതിരോധാത്മക ഫുട്‌ബോളില്‍ മുന്‍ നിര ടീമുകളെ തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.

തോമസ് മുള്ളര്‍, ആര്യന്‍ റോബന്‍, ജെയിംസ് റോഡ്രിഗസ്, മഷുരാനോ എന്നിവരായിരുന്നു മെസ്സിക്കൊപ്പം ഗോള്‍ഡന്‍ പന്തിനായുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. റോഡ്രിഗസിന് കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചതോടെ മെസ്സിക്ക് മികച്ച കളിക്കാരനുള്ള അവാര്‍ഡ് നല്‍കാന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു.

Story first published: Tuesday, July 15, 2014, 7:52 [IST]
Other articles published on Jul 15, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X