മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ..?
മാഞ്ചസ്റ്റര്‍: ലോകത്തെ മികച്ച കളിക്കാരന്‍ ലയണല്‍ മെസ്സിക്ക് മോഹ വിലയിട്ട് ഇംഗ്ലീഷ് വമ്പന്‍മാര്‍. ലോകഫുട്‌ബോളിലെ ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകം തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മെസ്സിയെ കൈക്കലാക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി.
ബാഴ്‌സലോണ നല്‍കുന്ന തുകയെക്കാള്‍ മികച്ച തുകയാണ് സിറ്റി മെസ്സിക്ക് മുന്നില്‍ വച്ചിരിക്കുന്നത്. ഈ തുകയില്‍ ഭ്രമിച്ച് താരം ടീം വിടുമോ എന്നാണ് ബാഴ്‌സ ആരാധകര്‍ ഉറ്റുനോക്കുന്നത്.

വന്‍ തുക
ഒരു സീസണില്‍ രണ്ട് കോടി യൂറോയാണ് ലയണല്‍ മെസ്സിയുടെ ഇപ്പോഴത്തെ വരുമാനം. എന്നാല്‍ ഇതിനോടൊപ്പം 70 ലക്ഷം യൂറോ കൂട്ടിയാണ് സിറ്റിയുടെ പ്രലോഭനം.

ബാഴ്‌സ പ്രതീക്ഷയിലാണ്
ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്ന്‍, ഇംഗ്ലീഷ് ക്ലബ് ചെല്‍സി എന്നിവര്‍ മുമ്പ് പണക്കിഴികളുമായി മെസ്സിയെ സമീപിച്ചിരുന്നെങ്കിലും ബാഴ്‌സ വിടാന്‍ മെസ്സി തയ്യാറായിരുന്നില്ല. ആ നിലപാടില്‍ തന്നെയാണ് ബാഴ്‌സലോണയുടെ പ്രതീക്ഷയും.

ഗാര്‍ഡിയോളയുടെ ചുവടുമാറ്റം
ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക് വിടുന്ന മുന്‍ ബാഴ്‌സ പരിശീലകന്‍ പെപ് ഗാര്‍ഡിയോള ഇനി ചേക്കേറുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാവുമെന്ന ആഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സിറ്റിയിലെത്തിയാല്‍ ടീമില്‍ ഉണ്ടായിരിക്കേണ്ട കളിക്കാരുടെ പട്ടിക നല്‍കി എന്നാണ് റിപ്പോര്‍ട്ട്. അതില്‍ ബാഴ്‌സ താരങ്ങളായ മെസ്സിയും നെയ്മറും ഉള്‍പ്പെടുന്നുണ്ട്.

നെയ്മര്‍, ഫാബ്രിഗസ് എന്നവരേയും സ്വന്തമാക്കാന്‍ സിറ്റി
ഗാര്‍ഡിയോളയുടെ ആവശ്യപ്രകാരം നെയ്മര്‍, സ്പാനിഷ് താരം സെസ്‌ക് ഫാബ്രിഗസ് എന്നവരെ സ്വന്തമാക്കാന്‍ സിറ്റി ശ്രമം തുടങ്ങിയിട്ടുണ്ട്. നിവലില്‍ ഫാബ്രിഗസ് മങ്ങിയ ഫോമിലാണെങ്കിലും താരത്തെ സ്വന്തമാക്കാന്‍ സിറ്റി മുന്നില്‍ തന്നെയുണ്ട്.

സജീവമാകുന്ന ട്രാന്‍സ്ഫര്‍ വിപണി
ബയണ്‍ മ്യൂണിക്, പാരീസ് സെന്റ് ജര്‍മെയ്ന്‍, ഇന്‍ര്‍മിലാന്‍, യുവന്റസ് എന്നീ കബ്ലുകള്‍ മികച്ച കളിക്കാര്‍ക്കായി പണം എറിയാന്‍ തന്നെയാണ് തീരുമാനം. ഒരു ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍ക്കായി ആഴ്‌സണലും രംഗത്തുണ്ട്. സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ലൂയി വാന്‍ ഗാളും വിപണിയില്‍ സജീവമാണ്.

ഇടക്കാല ട്രാന്‍സ്ഫര്‍ വിപണി
ഇംഗ്ലണ്ടില്‍ ജനുവരി 1ന് തുറന്ന് ജനുവരി 31ന് അവസാനിക്കുന്നതാണ് ഇടക്കാല വിപണി. ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങലില്‍ ജനുവരി 1ന് തുറന്ന് ഫെബ്രുവരി രണ്ടിനാണ് ട്രാന്‍സ്ഫര്‍ വിപണി അവസാനിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications