Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന ആരാധകര്‍ക്ക് ആശ്വസിക്കാം; പനാമയ്‌ക്കെതിരെ മെസ്സി ഇറങ്ങും!

ഒര്‍ലാന്റോ: കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് മധുരപ്രതികാരം വീട്ടി കളി തുടങ്ങിയ അര്‍ജന്റീനയുടെ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം പകരാന്‍ ആ വാര്‍ത്തയെത്തി. ജൂണ്‍ 15ന് പനാമയ്‌ക്കെതിരെ നടക്കുന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇറങ്ങിയേക്കും. പനാമയ്‌ക്കെതിരായ കളിക്ക് മുമ്പേ മെസ്സി ഫിറ്റ്‌നസ് വീണ്ടെടുത്തേക്കുമെന്ന് കോച്ച് ജെറാര്‍ഡോ മാര്‍ട്ടീനോ പ്രതീക്ഷ പ്രകടിപ്പിച്ചു.

സൂപ്പര്‍ താരം മെസ്സിയെ കളത്തിന് പുറത്തിരുത്തേണ്ടി വന്നിട്ടും ജയിക്കാന്‍ പറ്റിയതില്‍ ജെറാര്‍ഡോ മാര്‍ട്ടീനോ അതീവ സന്തുഷ്ടനാണ്. മെസ്സി മികച്ച രീതിയില്‍ പരിശീലനം നടത്തുന്നുണ്ട്. ചിക്കാഗോസ് സോള്‍ജിയറില്‍ പനാമയ്‌ക്കെതിരായ അടുത്ത കളിയില്‍ മെസ്സി ഇറങ്ങിയേക്കും. മെസ്സിക്ക് പകരം ഇറങ്ങിയ നിക്കോളാസ് ഗെയ്താന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

lionel-messi-argentina-

എന്നാല്‍ മെസ്സി വരുമ്പോള്‍ ഗെയ്താന്‍ ഒഴിഞ്ഞു കൊടുത്തേ മതിയാകൂ എന്ന സൂചനയാണ് കോച്ച് നല്‍കിയത്. മെസ്സി കളിക്കുമ്പോള്‍ അര്‍ജന്റീന മറ്റൊരു ടീമായി മാറും - ജെറാര്‍ഡോ മാര്‍ട്ടീനോ പറഞ്ഞു. ഒര്‍ലാന്റോയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. മെസ്സി ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും അര്‍ജന്റീന മുഴുവന്‍ സമയവും കളിയില്‍ ആധിപത്യം പുലര്‍ത്തി.

ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 51-ാം മിനിട്ടില്‍ ഡി മരിയയിലൂടെ അര്‍ജന്റീന ലീഡെടുത്തു. 59-ാം മിനിട്ടില്‍ ഡി മരിയ നല്‍കിയ പാസ് എവര്‍ ബനേഗ വലയിലെത്തിച്ചതോടെ അര്‍ജന്റീന വിജയം ഉറപ്പിച്ചു. ഇഞ്ച്വറി ടൈമിലായിരുന്നു ഫുന്‍സാലിഡയിലൂടെ ചിലിയുടെ ആശ്വാസഗോള്‍. എഞ്ചല്‍ ഡി മരിയ ആണ് കളിയിലെ കേമന്‍.

Story first published: Tuesday, June 7, 2016, 17:03 [IST]
Other articles published on Jun 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+