Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിബിസിയുടെ സ്വപ്ന ടീമില്‍ മെസ്സിയും നെയ്മറും

സാവോ പോളോ: ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ബിബിസിയും ലണ്ടനിലെ സ്‌പോര്‍ട്‌സ് ഡാറ്റാ കമ്പനിയായ ഓപ്റ്റയും ചേര്‍ന്ന് തെരഞ്ഞെടുത്ത സ്വപ്‌ന ടീമില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസ്സിയും, ബ്രസീല്‍ താരം നെയ്മറും ഇടം പിടിച്ചു. ഇവര്‍ക്കു പുറമേ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹോളണ്ടിന്റെ ആര്യന്‍ റോബനും, ഫ്രാന്‍സിന്റെ കരിം ബെന്‍സിമയും ടീമിലുണ്ട്.

ബിബിസി ടീം ഇങ്ങനെയാണ്: ഗോളി വിന്‍സന്റ് എന്യേമ (നൈജീരിയ), ജിയോര്‍ജിയോ ചില്ലേനി (ഇറ്റലി), ഡാനിയല്‍ വാന്‍ ബൂയ്റ്റന്‍ (ബെല്‍ജിയം), ഗാരി മെഡെല്‍ (ചിലി), ഡാനി ആല്‍വേസ് (ബ്രസീല്‍), ജെയിംസ് റോഡ്രിഗസ് (കൊളംബിയ), ആര്യന്‍ റോബന്‍ (ഹോളണ്ട്), യുവാന്‍ കൊഡ്രാഡോ (കൊളംബിയ), നെയ്മര്‍ (ബ്രസീല്‍), കരീം ബെന്‍സിമ (ഫ്രാന്‍സ്), ലയണല്‍ മെസി (അര്‍ജന്റീന).

messi-neymar

ലോകകപ്പിലെ ഒരോ താരത്തിന്റെയും 250 നീക്കങ്ങള്‍ വിലയിരുത്തിയാണ് ബിബിസി ഇലവനെ തെരഞ്ഞെടുത്തത്. ഗോളടിക്കാനുള്ള കഴിവ്, ഗോള്‍ വഴങ്ങാതിരിക്കല്‍, പാസ് എന്നിവയും ബിബിസി വിദഗ്ധര്‍ പരിഗണിച്ചു.

പ്രേക്ഷകര്‍ക്കും ഇഷ്ടതാരങ്ങളെ ഉള്‍പ്പെടുത്തി ടീമിനെ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കി. എന്നാല്‍, ബിബിസി തെരഞ്ഞെടുത്ത സ്വപ്‌ന ടീമില്‍ നിന്നും റോബനെയും മെസ്സിയെയും മാത്രമെ പൊതുജനങ്ങള്‍ തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

പ്രേക്ഷകരുടെ വോട്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്: ഗോളി ഒകോച്ച (മെക്‌സിക്കോ), ഔറിയര്‍ (ഐവറികോസ്റ്റ്), സില്‍വ (ബ്രസീല്‍), മാര്‍ക്വെസ് (മെക്‌സിക്കോ), ബ്ലിന്‍ഡ് (ഹോളണ്ട്), വാല്‍ബ്യൂന (ഫ്രാന്‍സ്), വിദാല്‍ (ചിലി), ക്രൂസ് (ജര്‍മനി), റോബന്‍ (ഹോളണ്ട്), മുള്ളര്‍ (ജര്‍മനി), മെസ്സി (അര്‍ജന്റീന).

Story first published: Sunday, June 29, 2014, 12:59 [IST]
Other articles published on Jun 29, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+