വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നെയ്മര്‍ ബാഴ്‌സ വിടാനുള്ള കാരണം മെസ്സിയെന്ന് ബ്രസീല്‍ താരത്തിന്റെ വെളിപ്പെടുത്തല്‍

റിയോ ഡി ജനീറോ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് കൂടുമാറാനുള്ള കാരണം ലയണല്‍ മെസ്സിയാണെന്ന് മുന്‍ ബ്രസീല്‍താരം റോബര്‍ട്ടോ കാര്‍ലോസ്. ബാഴ്‌സയില്‍ മെസ്സിയുടെ നിഴല്‍മാത്രമാകുകയാണെന്ന തോന്നലാണ് നെയ്മറുടെ കൂടുമാറ്റത്തിന് പിന്നിലെന്നാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച പ്രതിരോധനിര കളിക്കാരിലൊരാളായ കാര്‍ലോസ് പറയുന്നത്.

2017ലാണ് നെയ്മര്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയത്. 222 മില്യണ്‍ യൂറോയാണ് കൈമാറ്റത്തുക. ഇതോടെ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതാരം കൂടിയായി നെയ്മര്‍. ബാഴ്‌സലോണയിലെ ചില കളിക്കാരുമായി അത്ര രസത്തിലല്ലായിരുന്ന നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബില്‍ നിന്നും വന്‍തുകയുടെ ഓഫര്‍ ലഭിച്ചതോടെ മാറ്റത്തിന് തയ്യാറാവുകയായിരുന്നു.

page

നെയ്മര്‍ ബാഴ്‌സ വിട്ടത് നല്ലകാര്യമാണെന്നാണ് കാര്‍ലോസിന്റെ പക്ഷം. ലോകത്തെ മികച്ച കളിക്കാരനാകാന്‍ നെയ്മര്‍ ബാഴ്‌സ വിടേണ്ടത് ആവശ്യമാണ്. ബാഴ്‌സയില്‍ മെസ്സിയുള്ളതിനാല്‍ നെയ്മര്‍ക്ക് ലോകോത്തര താരമാകാന്‍ കഴിയില്ല. മെസ്സിയും ക്രിസ്റ്റിയാനോയും ഫോമിലുള്ളപ്പോള്‍ മൂന്നാംസ്ഥാനം മതിയെന്നായിരുന്നു നെയ്മര്‍ക്ക്. എന്നാല്‍ ടീം മാറിയതോടെ തന്റേതായ ഇടം കണ്ടെത്താന്‍ നെയ്മര്‍ക്ക് കഴിയുന്നുണ്ടെന്നും മുന്‍ റയല്‍താരം വിലയിരുത്തി.

പരിക്കേറ്റ നെയ്മര്‍ക്ക് ഉടന്‍ തിരിച്ചുവരാന്‍ കഴിയും. ഇത്തരം പരിക്കുകള്‍ കളിക്കാരനെ ബാധിക്കില്ലെന്നാണ് ബ്രസീലുകാരുടെ വിശ്വാസമെന്നും കാര്‍ലോസ് പറഞ്ഞു. പിഎസ്ജിയില്‍ എത്തിയശേഷം 30 കളികളില്‍നിന്നായി 29 ഗോളുകള്‍ നേടാന്‍ നെയ്മര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 19 ഗോളുകള്‍ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞതും സൂപ്പര്‍താരത്തിന് നേട്ടമായി.

Story first published: Friday, March 30, 2018, 10:27 [IST]
Other articles published on Mar 30, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X