വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാലന്‍ദ്യോര്‍ നേടണമെങ്കില്‍ എംബാപ്പെ പിഎസ്ജി വിടണം: ഡിയൂഫ്

പാരിസ്: ഫ്രഞ്ച് താരം കെയ്‌ലിയന്‍ എംബാപ്പ ബാലന്‍ദ്യോര്‍ നേടണമെങ്കില്‍ പിഎസ്ജി വിടണമെന്ന് മുന്‍ ലിവര്‍പൂള്‍ താരം എല്‍ ഹാഡ്ജി ഡിയൂഫ്. പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് എത്തിയാല്‍ എംബാപ്പെയുടെ കരിയറിനത് ഗുണം ചെയ്യും. പ്രതിഭയുള്ള താരമാണ് എംബാപ്പെ. എന്നാല്‍ അതിന് അര്‍ഹിച്ച പരിഗണന പിഎസ്ജിയില്‍ ലഭിക്കുന്നില്ല. കൂടുമാറാന്‍ തയ്യാറായി പുതിയ വെല്ലുവിളി ഏറ്റെടുത്താല്‍ അഞ്ച് ബാലന്‍ദ്യോറെങ്കിലും എംബാപ്പെയ്ക്ക് നേടാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ പിഎസ്ജിയുടെ മുഖ്യ സ്‌ട്രൈക്കര്‍മാരിലൊരാളാണ് എംബാപ്പെ. അവസാന സീസണലിടക്കം തകര്‍പ്പന്‍ പ്രകടനാണ് 20കാരനായ താരം പുറത്തെടുത്തത്. ഫ്രാന്‍സ് ലോക കിരീടം ചൂടിയ കഴിഞ്ഞ വര്‍ഷം എംബാപ്പെയുടെ പ്രകടനം അവിസ്മരണീയമായിരുന്നെങ്കിലും ബാലന്‍ദ്യോറിന്റെ പട്ടികയില്‍ നാലാം സ്ഥാനം സ്വന്തമാക്കാനെ അദ്ദേഹത്തിന് സാധിച്ചുള്ളു. പിഎസ്ജിയില്‍ നെയ്മറിനെ വെല്ലുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെയ്ക്കുന്നത്.

mbappe

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചു തുളച്ച് മുംബൈ, ആദ്യ തോല്‍വിഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചു തുളച്ച് മുംബൈ, ആദ്യ തോല്‍വി

അതേ സമയം പ്രതിഭയില്‍ എംബാപ്പയേക്കാള്‍ മുകളിലാണ് സാദിയോ മാനെയെന്നും ഡിയൂഫ് പറഞ്ഞു.ബാലന്‍ദ്യോര്‍ കിരീടം അദ്ദേഹം അര്‍ഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇത്തവണ മെസ്സിയും വാന്‍ഡെക്കും മാനെയുമാണ് ബാലന്‍ദ്യോര്‍ പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ളത്.വാന്‍ഡെക്ക് യുവേഫയുടെ മികച്ച താരമായപ്പോള്‍ യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്്ക്കാരം മെസ്സിയും നേടി.

Story first published: Friday, October 25, 2019, 8:46 [IST]
Other articles published on Oct 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X