Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിന്‍വലിച്ചതില്‍ അമര്‍ഷം; പരിശീലകനോട് കയര്‍ത്ത് എംബാപ്പെ, ഇത് ടെന്നീസല്ലെന്ന് കോച്ച്

പാരിസ്: പിഎസ്ജി സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെയും പരിശീലകന്‍ തോമസ് ടച്ചലും തമ്മിലുള്ള വാക്കേറ്റം ചര്‍ച്ചയാവുന്നു. ശനിയാഴ്ച നടന്ന മോന്റ്‌പെല്ലിയറിനെതിരായ മത്സരത്തിനിടെ എംബാപ്പയെ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തില്‍ പിഎസ്ജി അഞ്ച് ഗോളിന്റെ വ്യക്തമായ ലീഡുമായി നില്‍ക്കെ 68ാം മിനുട്ടില്‍ എംബാപ്പയെ പിന്‍വലിച്ച കോച്ച് ഇക്കാര്‍ഡിക്ക് അവസരം നല്‍കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാത്ത എംബാപ്പെ കോച്ചിനോട് കയര്‍ക്കുകയായിരുന്നു. എന്നാല്‍ എന്തിനാണ് പിന്‍വലിച്ചതെന്ന് എംബാപ്പയോട് പരിശീലകന്‍ തോമസ് വ്യക്തമാക്കുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാന്‍ എംബാപ്പ തയ്യാറാകാതെ ദേഷ്യത്തോടെ പെരുമാറുകയായിരുന്നു.

മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് പിഎസ്ജി ജയിച്ചിരുന്നു. ഇതില്‍ ഒരു ഗോള്‍ എംബാപ്പെയാണ് നേടിയത്. മത്സര ശേഷം എംബാപ്പെയുടെ പെരുമാറ്റത്തെക്കുറിച്ച് ടച്ചല്‍ പ്രതികരിച്ചു. ഇത് ടെന്നീസ് കളിയല്ലെന്നും ഫുട്‌ബോള്‍ കളിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. കളത്തിലുള്ളപ്പോള്‍ പിന്‍വലിക്കുന്നത് താരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കണം. ആരൊക്കെ കളിക്കണം കളിക്കണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം പരിശീലകനുണ്ട്. മത്സരത്തില്‍ വ്യക്തമായ ലീഡെടുത്തതിനാല്‍ ഫോര്‍മേഷന്‍ മാറ്റിക്കളിക്കാനാണ് എംബാപ്പയെ പിന്‍വലിച്ചത്. എന്നാല്‍ അത് എംബാപ്പെ മനസിലാക്കിയില്ല.

thomastuchelandmbappe

ഒരു താരത്തിന്റെ പെരുമാറ്റം ടീമിന്റെ ആകെ മാനസീകവാസ്ഥയെ ബാധിക്കുമെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എംബാപ്പെയ്്‌ക്കെതിരേ ശിക്ഷാനടപടികള്‍ ഉണ്ടാകുമോയെന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. പരിശീലകനുമായി ഇടഞ്ഞതോടെ എംബാപ്പെയുടെ റയല്‍ മാഡ്രിഡ് പ്രവേശന അഭ്യൂഹം വീണ്ടും തലയുയര്‍ത്തിയിട്ടുണ്ട്.

Story first published: Monday, February 3, 2020, 17:20 [IST]
Other articles published on Feb 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+