Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂടുമാറ്റം നടന്നില്ല; ഇക്കാര്‍ഡി ഇന്റര്‍മിലാനില്‍ തുടരും

ടുറിന്‍: അര്‍ജന്റീന സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി ഈ സീസണില്‍ ഇന്റര്‍ മിലാനില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. കൈമാറ്റ ജാലകത്തില്‍ പ്രതീക്ഷിച്ച പ്രതിഫലം ലഭിക്കാത്തതിനാല്‍ കൂടുമാറ്റം നടന്നില്ല. ഇതോടെ ഈ സീസണില്‍ ഇറ്റലിയില്‍ തുടരാന്‍ ഇക്കാര്‍ഡി തീരുമാനിച്ചതായി സ്‌കൈ സ്‌പോര്‍ട്‌സും സ്‌പോര്‍ട്‌സ് മീഡിയാ സെറ്റും റിപ്പോര്‍ട്ട് ചെയ്തു.

താരം ഇന്ററില്‍ തുടരുമെന്ന വാര്‍ത്ത ശരിവെക്കുന്ന തരത്തില്‍ ഇക്കാര്‍ഡിയുടെ ഭാര്യയും ഏജന്റുമായ വാന്‍ഡ നാറ ഇന്റര്‍മിലാനിലെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ അന്റോണിയോ കോന്റെ ഇന്റര്‍ മിലാന്റെ പരിശീലകനായതിന് പിന്നാലെയാണ് ഇക്കാര്‍ഡി ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. കോന്റെയുമായി അത്ര നല്ല ബന്ധമല്ല ഇക്കാര്‍ഡിക്കെന്നാണ് വിവരം.

mauro-icardi

റോമലു ലുക്കാക്കുവിനൊപ്പം ഇക്കാര്‍ഡികൂടി ചേരുമ്പോള്‍ ഇന്റര്‍മിലാനത് കൂടുതല്‍ കരുത്ത് പകരും. 26കാരനായ താരം 2012ല്‍ സാംപഡോറിയയിലൂടെയാണ് ക്ലബ്ബ് കരിയര്‍ ആരംഭിച്ചത്. 2013ല്‍ ഇന്ററിലേക്കെത്തിയ താരം കഴിഞ്ഞ ആറ് കൊല്ലമായി ക്ലബ്ബിന്റെ ഭാഗമാണ്. ഇക്കാര്‍ഡിയെ നല്‍കി യുവന്റസില്‍ നിന്ന് പൗലോ ഡിബാലയെ വാങ്ങാന്‍ ഇന്റര്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറിലെത്താനുള്ള ഇക്കാര്‍ഡിയുടെ ശ്രമവും പരാജയപ്പെട്ടതോടെയാണ് താരത്തിന് ഇന്ററില്‍ തുടരേണ്ട അവസ്ഥവന്നത്.

Story first published: Saturday, August 24, 2019, 8:50 [IST]
Other articles published on Aug 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+