Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയുടെ പുതിയ പരിശീലകനായി മൗറീസിയോ സാറിയെ നിയമിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയുടെ പുതിയ പരിശീലകനായി മൗറീസിയോ സാറിയെ നിയമിച്ചു. അന്റോണിയോ കോണ്ടെയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് പുതിയ പരിശീലകനെ നിയമിച്ചത്. മൗറീസിയോയുമായി മൂന്നുവര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടതായി ക്ലബ്ബ് മാനേജ്‌മെന്റ് അറിയിച്ചു. ഇറ്റാലിയന്‍ ലീഗിലെ നാപ്പാളി ടീമിന്റെ മുന്‍ പരിശീലകനായിരുന്നു മൗറീസിയോ.

ഒരുവര്‍ഷം കൂടി കരാര്‍ ബാക്കിനില്‍ക്കെയാണ് ചെല്‍സി കോണ്ടെയുമായുള്ള കരാര്‍ അവസാനിപ്പിച്ചത്. 2016-17 സീസണില്‍ ടീമിനെ ഇപിഎല്‍ ചാമ്പ്യന്മാരാക്കിയെങ്കിലും കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് കോച്ചിന്റെ സ്ഥാനം തെറിപ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെല്‍സിക്ക് ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ യോഗ്യത ലഭിച്ചില്ല.

mauriziosarri

ഇറ്റലിയുടെ ദേശീയ ടീമിന്റെ പരിശീലകനായിരിക്കെയാണ് കോണ്ടെ മൗറീന്യോയുടെ പകരക്കാരനായി ചെല്‍സിയിലെത്തുന്നത്. പ്രീമിയര്‍ ലീഗിന് പുറമെ 2018ല്‍ ചെല്‍സിക്ക് എഫ്എ കപ്പും നേടിക്കൊടുത്തിരുന്നു. 2003ല്‍ റോമന്‍ അബ്രമോവിച്ച് ടീമിന്റെ ഉടമയായശേഷം ഒന്‍പതു തവണയാണ് ചെല്‍സി പരിശീലകരെ മാറ്റിയത്.

മൂന്നു വര്‍ഷം നാപ്പോളി പരിശീലകനായ സാറി അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ല. ഒരു കിരീടം പോലും ടീമിന് നേടിക്കൊടുത്തില്ലെങ്കിലും ഇറ്റാലിയന്‍ ലീഗില്‍ രണ്ടുതവണ രണ്ടാം സ്ഥാനത്തും ഒരുതവണ മൂന്നാം സ്ഥാനത്തും ടീമിനെ എത്തിച്ചു. 2016-17 സീസണില്‍ സീരി എ യിലെ മികച്ച പരിശീലകനായി സാറിയെ തെരഞ്ഞെടുത്തിരുന്നു.

ചെല്‍സി പരിശീലകനായി തെരഞ്ഞെടുത്തതില്‍ അതീവ സന്തുഷ്ടനാണെന്ന് സാറി പറഞ്ഞു. കരിയറിലെ പുതിയ തുടക്കമായി ഇതിനെ കാണുന്നു. കളിക്കാരുമായി അടുത്തദിവസം തന്നെ കൂടിക്കാഴ്ച നടത്തും. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി

Story first published: Saturday, July 14, 2018, 18:35 [IST]
Other articles published on Jul 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+