സിദാന് പകരം റയല്‍ മാഡ്രിഡിലേക്ക് ടോട്ടന്‍ഹാം പരിശീലകന്‍ മൗറീഷ്യോ പൊചടീനോ?
മാഡ്രിഡ്: സിനദിന്‍ സിദാന്റെ വിരമിക്കലിന് ശേഷം റയല്‍ മാഡ്രിഡ് കോച്ച് ആരാകുമെന്നത് സംബന്ധിച്ച് ടീം മാനേജ്‌മെന്റ് ചര്‍ച്ച തുടങ്ങി. പ്രമുഖരെ ആരെയെങ്കിലും ടീമിന്റെ പരിശീലകനാക്കാനാണ് തീരുമാനം. ടോട്ടന്‍ഹാം കോച്ച് മൗറീഷ്യോ പൊചെടീനോ, മുന്‍ ആഴ്‌സണല്‍ കോച്ച് ആഴ്‌സണ്‍ വെങ്ങര്‍ തുടങ്ങിയവര്‍ സജീവ പരിഗണനയിലാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിവു തെളിയിച്ച പരിശീലകനാണ് പൊചെടീനോ. ശരാശരി കളിക്കാരെ ഉപയോഗിച്ച് മികച്ച പ്രകടനം നടത്താന്‍ ടോട്ടന്‍ഹാമിന് കഴിഞ്ഞത് അര്‍ജന്റീനന്‍ പരിശീലകന്റെ കഴിവുകൊണ്ടുമാത്രമാണ്. അതുകൊണ്ടുതന്നെ പൊചെടീനോ തന്നെയാണ് റയലിന്റെ ആദ്യ പരിഗണനയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, താന്‍ ടോട്ടന്‍ഹാമില്‍ സന്തോഷവാനാണെന്നാണ് വാര്‍ത്തകളോടുള്ള പൊചെടീനോയുടെ പ്രതികരണം. 10 ദിവസം മുന്‍പ് ടോട്ടന്‍ഹാമുമായി താന്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ടോട്ടന്‍ഹാമുമായുള്ള കരാര്‍ പുതുക്കി. ഇവിടെ താന്‍ സന്തോഷവാനാണെന്നും പൊചെടീനോ അറിയിച്ചു.
അതേസമയം, റയിലിലേക്ക് പോകില്ലെന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പ് പറഞ്ഞിട്ടില്ല. സാധാരണ രീതിയിലുള്ള ബന്ധപ്പെടല്‍ നടന്നിട്ടുണ്ട്. നാളെ എന്താണ് സംഭവിക്കുകയെന്ന് തനിക്ക് പറയാനാകില്ല. ഫുട്‌ബോള്‍ നിങ്ങളെ യഥാസ്ഥാനത്തെത്തിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും പൊചെടീനോ വ്യക്തമാക്കി. 10 വര്‍ഷം ലാ ലീഗയില്‍ എസ്പാനിയോളിന്റെ താരമായിരുന്നു ഈ നാല്‍പ്പത്തിയാറുകാരന്‍. 4 വര്‍ഷം പരിശീലകനായും സ്‌പെയിനില്‍ ചെലവഴിച്ചു. അതുകൊണ്ടുതന്നെ ലാലീഗയിലെ പരിചയക്കുറവ് പൊചെടീനോയെ ബാധിക്കുകയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications