ബെൽജിയം സൂപ്പർ താരം യുണൈറ്റഡിൽ തുടരും
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബെൽജിയം താരം മൗറോ ഫെല്ലെയ്‌നി യുണൈറ്റഡിൽ തുടരും.യൂണൈറ്റഡുമായി രണ്ട് വര്ഷത്തെക്കാണ് താരം കരാർ ഒപ്പിട്ടത്.കഴിഞ്ഞ സീസണിൽ തീരെ അവസരം ലഭിക്കാത്തതിനാൽ യുണൈറ്റഡ് വിട്ടേക്കുമെന്ന് താരം നേരത്തെ വെളിപ്പെടുത്തുന്നു.ഈ അഭ്യുഹങ്ങൾക്ക് ഇടയിലാണ് താരത്തിന്റെ പുതിയ കരാർ.
"ഞാൻ എവിടെ സന്തോഷവാനാണ്,ഒരു കുടുംബം പോലെയാണ് ഈ ടീം എനിക്ക്, മൗറിഞ്ഞോയുടെ കീഴില്‍ ഇനിയും ഒരുപാട് കാര്യങ്ങൾ നേടാനുണ്ട്";കരാറിനുശേഷം ഫെല്ലെയ്‌നി പറഞ്ഞു.ഫെല്ലെയ്‌നി ക്ലബ്ബിൽ തുടരുന്നത് വളരെ നല്ല കാര്യമാണ്,അയ്യാൾക്ക് ക്ലബ്ബിൽ നിന്ന് ഇനിയും എന്തൊക്കെയോ നേടാനുണ്ട്;മൗറിഞ്ഞോ പറഞ്ഞു.

വരും മാസത്തോടെ ക്ലബ്ബുമായുള്ള താരത്തിന്റെ മുൻ കരാർ അവസാനിക്കുകയാണ്.ഇതോടെ താരം യുണൈറ്റഡ് വിടുമെന്ന വാർത്തകൾ ശക്തിപ്പെട്ടിരുന്നു.പുതിയ കരാർ പ്രകാരം 2020 വരെ ക്ലബ്ബിൽ തുടരുന്ന ഫെല്ലെയ്‌നിക്ക് എത്ര മാത്രം അവസരങ്ങൾ ലഭിക്കുമെന്നത് കണ്ടറിയണം.അലക്സ് ഫെർഗൂസണിന് ശേഷം യുണൈറ്റഡ് പരിശീലകനായി എത്തിയ ഡേവിഡ് മോയ്സ് ആദ്യമായി ടീമിലെത്തിച്ച താരമാണ് ഫെല്ലെയ്‌നി.ആദ്യ രണ്ട് സീസണുകളിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവച്ചെങ്കിലും ഇടയ്കിടയ്ക്കുള്ള പരിക്ക് താരത്തിന്റെ കളി മികവിനെ വല്ലാതെ ബാധിച്ചു. 2013 ൽ എവർട്ടനിൽ നിന്നാണ് ഫെല്ലെയ്‌നി ഓൾഡ് ട്രാഫോഡിൽ എത്തുന്നത്.എവെർട്ടനുവേണ്ടി 153 മത്സരങ്ങൾ കളിച്ചിട്ടുള്ള ഫെല്ലെയ്‌നി യൂണൈറ്റഡിനുവേണ്ടിയും നൂറ് മത്സരങ്ങൾ കളിച്ചുകഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications