Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറഡോണയ്ക്കു പിന്നാലെ അര്‍ജന്റീനയുടെ ടീമിനെ പരിശീലിപ്പിക്കാമെന്ന് ഇതിഹാസതാരം

ബ്യൂണസ് എയേഴ്‌സ്: അര്‍ജന്റീന കോച്ച് ജോര്‍ഗ് സാംപോളിയുടെ സ്ഥാനചലനം ഏറെക്കുറെ ഉറപ്പായി. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പുറത്താക്കിയിട്ടില്ലെങ്കിലും രാജിവെയ്ക്കാനുള്ള സമ്മര്‍ദത്തെ അതിജീവിച്ച് പിടിച്ച് നില്‍ക്കുകയാണ് സാംപോളി. റഷ്യയിലെ പ്രകടനം പൊളിഞ്ഞ് പാളീസായതിന് പിന്നാലെ ശമ്പളം വാങ്ങാതെ ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ കോച്ച് മോഹികളുടെ ലിസ്റ്റ് അവിടം കൊണ്ടും തീരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

mardona

അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ചരിത്രമുള്ള ഇതിഹാസതാരം മാരിയോ കെംപെസാണ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യം അറിയിച്ച് പുതിയതായി രംഗപ്രവേശനം നടത്തിയിരിക്കുന്നത്. ഫ്രാന്‍സിനെതിരെ തോറ്റ് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങിയതോടെയാണ് സാംപോളിയുടെ രക്തത്തിനായി മുറവിളി ഉയര്‍ന്നത്. ഇതിനിടെയാണ് ടീമിന്റെ കോച്ചാകാന്‍ തയ്യാറാണെന്ന് കെംപെസ് വ്യക്തമാക്കിയത്. നിലവില്‍ ഇഎസ്പിഎന്‍ കമന്റേറ്ററാണ് ഇദ്ദേഹം.

'ഇതിന് വേണ്ടി ഒരുപാട് പണിയെടുക്കേണ്ടി വരും. നല്ലൊരു പ്രൊജക്ടുമായി സമീപിക്കാന്‍ സമയമുണ്ട്. ആ വെല്ലുവിളിയില്‍ വിജയിക്കുമെന്നും ഉറപ്പാണ്', മാരിയോ കെംപെസ് വ്യക്തമാക്കി. 1978 ലോകകപ്പ് ഫൈനലില്‍ രണ്ട് ഗോള്‍ നേടിയ അര്‍ജന്റീനയുടെ സൂപ്പര്‍താര സ്‌ട്രൈക്കറാണ് കെംപെസ്. മറഡോണ പരിശീലക സ്ഥാനത്തിന് കണ്ണെറിഞ്ഞ് രണ്ട്ദിവസം പിന്നിടുമ്പോഴാണ് ഇദ്ദേഹത്തിന്റെ വരവ്.

ചെറിയ രാജ്യങ്ങളെയും, സ്‌പെയിനിലെയും ഇറ്റലിയിലെയും ചെറുകിട ലീഗ് ടീമുകളെയും മാത്രമാണ് 63-കാരനായ കെംപെസ് പരിശീലിപ്പിച്ചിട്ടുള്ളത്. സൗജന്യമായി ടീമിനെ പരിശീലിപ്പിക്കാമെന്നാണ് മറഡോണയുടെ ഓഫര്‍. 2008 മുതല്‍ 2010 വരെ അര്‍ജന്റീനയെ മറഡോണ പരിശീലിപ്പിച്ചിരുന്നെങ്കിലും സൗത്ത് ആഫ്രിക്കന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ 4-0ന് ജര്‍മ്മനിയോട് തോറ്റ് പുറത്താവുകയായിരുന്നു.

Story first published: Friday, July 6, 2018, 17:09 [IST]
Other articles published on Jul 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+