സ്പാനിഷ് താരം വീണ്ടും ഡൽഹി ഡൈനാമോസിലേക്ക്...
സ്പാനിഷ് താരമായ മാർകോസ് തെബാർ വീണ്ടും തന്റെ പഴയ തട്ടകമായ ഡൽഹി ഡൈനാമോസിലേക്ക്.കഴിഞ്ഞ സീസണിൽ പുണെ സിറ്റി എഫ് സിക്കുവേണ്ടി കളിച്ചതിനു ശേഷമാണ് തെബാർ ഡൽഹിയിലേക്ക് തിരികെയെത്തുന്നത്.2016 ൽ ഡൽഹിയിലെത്തിയ താരം ആ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.തുടർന്നാണ് താരത്തെ പുണെ സിറ്റി റാഞ്ചിയത്.എന്നാൽ കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല.പുണെ സിറ്റിക്കുവേണ്ടി 17 മത്സരങ്ങൾ കളിച്ച തെബാർ ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
"അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തുന്നതിൽ ആരാധകർ വളരെ സന്തോഷത്തിലാണ്.അദ്ദേഹത്തിന് ക്ലബ്ബിന്റെ രീതികളൊക്കെ നന്നായി അറിയാം.ആ പരിചയ സമ്പത്താണ് നമുക്ക് അടുത്ത സീസണിൽ തീർച്ചയായും വേണ്ടത്"; ഡൽഹി പരിശീലകൻ ജോസെപ് ഗോമ്ബു പറഞ്ഞു.

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ നിന്ന് വളർന്നുവന്ന താരമാണ് തെബാർ 2009 ൽ റയൽ മാഡ്രിഡിന്റെ സീനിയർ ടീമിലും കളിച്ചിട്ടുണ്ട്.തുടർന്ന് സ്പാനിഷ് ക്ലബ്ബുകളായ റയോ വേലക്കാനോ,ജിറോണ ,അല്മിറിയ ,ലാഗോസ്റ്ററ , ഇംഗ്ളീഷ് ക്ലബ്ബായ ബ്രെന്റ് ഫോർട്ട് എഫ് സി തുടങ്ങിയ ക്ലബ്ബുകൾക്ക് കളിച്ച ശേഷമാണ് താരം ഐ എസ് എല്ലിലേക്ക് എത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications