വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മത്സരവിജയം വെനസ്വേലന്‍ പ്രസിഡന്റിന് സമര്‍പ്പിച്ച മറഡോണയ്ക്ക് പിഴ വിധിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ഫുട്‌ബോള്‍ ടീം ഡൊറാഡോസ് ഡി സിനലോവയുടെ വിജയം വെനസ്വേല പ്രസിഡന്റ് നിക്കോളസ് മഡുറോയ്ക്കും വെനസ്വേലന്‍ ജനതയ്ക്കും സമര്‍പ്പിച്ച അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ വിധിച്ചു. ക്ലബ്ബിന്റെ ഡയറക്ടറാണ് മറഡോണ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിവാദ പരാമര്‍ശം നടത്തിയത്.

maradona

എത്ര തുകയാണ് പിഴ വിധിച്ചതെന്ന് റിപ്പോര്‍ട്ടില്ല. മറഡോണയുടെ പരാമര്‍ശം ഫെഡറേഷന്‍ നിയമത്തിന് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി. വെനസ്വേലയില്‍ വലിയ രീതിയിലുള്ള ആഭ്യന്തരപ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പ്രതിപക്ഷ നേതാവിനെ പ്രസിഡന്റായി അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ലോകകപ്പ്: ഓസ്‌ട്രേലിയന്‍ ടീമില്‍ ആരൊക്കെ? പ്രമുഖ താരത്തെ തഴഞ്ഞു, വോണിന്റെ പ്രവചനം ഇങ്ങനെ...ലോകകപ്പ്: ഓസ്‌ട്രേലിയന്‍ ടീമില്‍ ആരൊക്കെ? പ്രമുഖ താരത്തെ തഴഞ്ഞു, വോണിന്റെ പ്രവചനം ഇങ്ങനെ...

മഡുറോയുടെ ഇടതുപക്ഷ സര്‍ക്കാരിനാണ് മറഡോണയുടെ പിന്തുണ. അമേരിക്കയെ രൂക്ഷമായി വിമര്‍ശിക്കാനും താരം മടിച്ചില്ല. ഫുട്‌ബോള്‍ വിജയം രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്ക് ഉപയോഗിച്ചെന്നതാണ് മറഡോണയ്‌ക്കെതിരെ മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കണ്ടെത്തിയ കുറ്റം. അമേരിക്കയുടെ കൈയ്യില്‍ ലോകത്തെ ഏറ്റവും വലിയ ബോംബുള്ളതിനാല്‍ ഏറെ പുരോഗമിച്ചവരാണെന്ന് അവര്‍ സ്വയം കരുതുന്നു. അത് തെറ്റായ ധാരണയാണെന്നും തങ്ങള്‍ക്ക് ആരെയും ഭയമില്ലെന്നുമാണ് മറഡോണ മത്സരവിജയത്തിനുശേഷം പറഞ്ഞത്.

Story first published: Tuesday, April 9, 2019, 17:05 [IST]
Other articles published on Apr 9, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X