വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആര്‍ക്കും തോല്‍പ്പിക്കാവുന്ന ടീമായി അര്‍ജന്റീന: കോപ്പയില്‍ തോറ്റ ടീമിന് മറഡോണയുടെ ശകാരം

അര്‍ജന്‌റീനക്കെതിരെ മറഡോണ | Oneindia Malayalam

ബ്യൂനസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കൊളംബിയയോട് തോറ്റ അര്‍ജന്റീന ടീമിന് മുന്‍ സൂപ്പര്‍താരവും കോച്ചുമായ ഡീഗോ മറഡോണയുടെ ശകാരവര്‍ഷം. ഏത് ചെറിയ ടീമിനും തോല്‍പ്പിക്കാനാവുന്ന ടീമായി അര്‍ജന്റീന മാറിയെന്ന് മറഡോണ കുറ്റപ്പെടുത്തി. 12 വര്‍ഷത്തിനുശേഷമാണ് കൊളംബിയ അര്‍ജന്റീനയ്‌ക്കെതിരേ ജയം നേടുന്നത്.

diegomaradona

2015-ലും 2016-ലും റണ്ണറപ്പായ അര്‍ജന്റീന 1993-നു ശേഷം കോപ്പയില്‍ ചാമ്പ്യന്‍മാരായിട്ടില്ല. 1993-ല്‍ കോപ്പ ചാമ്പ്യന്‍മാരായതിനുശേഷം ഒരു അന്താരാഷ്ട്ര കിരീടവും നേടാന്‍ അര്‍ജന്റീനയ്ക്കായിട്ടില്ല. 2015-ലും 2016-ലും കോപ്പ അമേരിക്ക ഫൈനലില്‍ ചിലെയാണ് അര്‍ജന്റീനയുടെ കിരീടമോഹം തകര്‍ത്തത്. ലയണല്‍ മെസ്സിയും എയ്ഞ്ചല്‍ ഡി മരിയയും സെര്‍ജിയോ അഗ്വേറോയുമുള്ള ഇത്തവണത്തെ അര്‍ജന്റീന ടീം കരുത്തരായാണ് കണക്കാക്കപ്പെട്ടിരുന്നത്.

ലോകകപ്പ്: ഇന്ത്യ പാകിസ്താനെ വിരട്ടുന്നു!! പറഞ്ഞത് മുന്‍ പാക് നായകന്‍, ഇന്ത്യന്‍ വിജയരഹസ്യം അതു തന്നെലോകകപ്പ്: ഇന്ത്യ പാകിസ്താനെ വിരട്ടുന്നു!! പറഞ്ഞത് മുന്‍ പാക് നായകന്‍, ഇന്ത്യന്‍ വിജയരഹസ്യം അതു തന്നെ

'' കളിയിലൂടെ നമ്മള്‍ നേടിയെടുത്ത പേരും പെരുമയും നിങ്ങള്‍ ഓര്‍ക്കണം. അതിന് ചേര്‍ന്നതാണോ ഇപ്പോഴത്തെ ടീമിന്റെ അവസ്ഥ. ഇനി എന്താണ് ബാക്കിയുള്ളത്. ദേശീയ ജഴ്‌സിയുടെ മുല്യം ആരും മറക്കരുത്. ഓരോ കളിക്കാരനും അത് ഓര്‍മ വേണം.''-മറഡോണ പറഞ്ഞു. ആരോഗ്യ കാരണങ്ങളാല്‍ മെക്‌സിക്കന്‍ ടീം ഡൊറഡോസിന്റെ പരിശീലകസ്ഥാനം രാജിവെച്ച മറഡോണ അടുത്തിടെയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. 58കാരനായ മറഡോണ 2008 മുതല്‍ 2010 വരെ അര്‍ജന്റീന പരിശീലകനായിരുന്നു. 2010-ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് നാല് ഗോളിന് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജിവെച്ചത്.

ബുധനാഴ്ച പരഗ്വായ്‌ക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

Story first published: Tuesday, June 18, 2019, 9:46 [IST]
Other articles published on Jun 18, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X