Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ മറഡോണ മനുഷ്യന്റെ പ്രഷര്‍ കൂട്ടുമെന്ന് ഷാറൂഖ്; ബോളിവുഡ് താരങ്ങള്‍ക്ക് പ്രിയം അര്‍ജന്റീന

ദില്ലി: അര്‍ജന്റീന ഗ്രൂപ്പ് ഘട്ടം കടക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നവരുടെ കൂട്ടത്തില്‍ ബോളിവുഡിലെ സൂപ്പര്‍താരങ്ങളും. നൈജീരിയയ്ക്ക് എതിരെയുള്ള മത്സരത്തില്‍ മെസ്സിപ്പട രക്ഷപ്പെടുമോയെന്ന ആശങ്കയാണ് താരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാറൂഖും, യുവ സൂപ്പര്‍സ്റ്റാര്‍ രണ്‍വീര്‍ സിംഗും ഇങ്ങനെ അക്ഷമരായി കാത്തിരുന്നവരുടെ കൂട്ടത്തിലുണ്ട്.

ഇതിനിടെയാണ് മറഡോണ തന്റെ സമ്മര്‍ദ്ദം കൂട്ടുകയാണെന്ന് ഷാറൂഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. ടീമിന്റെ പ്രകടനം വീക്ഷിക്കാന്‍ സ്റ്റേഡിയത്തില്‍ സന്നിഹിതനായ മറഡോണ പല ഘട്ടങ്ങളിലും ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിക്കുകയും, ഗോളടിച്ചപ്പോള്‍ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്ത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഈ സമ്മര്‍ദ്ദം തന്നെയും ബാധിച്ചെന്നാണ് അര്‍ജന്റീനയുടെ ആരാധകനായ ഷാറൂഖ് വ്യക്തമാക്കിയത്. നൈജീരിയ നല്ല ടീമാണെങ്കിലും അര്‍ജന്റീന പ്ലേഓഫില്‍ എത്തേണ്ടതുണ്ടെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

sharukh

ലയണല്‍ മെസ്സി ടീമിന് വേണ്ടി ആദ്യത്തെ ഗോള്‍ നേടിയപ്പോള്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയ മറ്റൊരാള്‍ രണ്‍വീര്‍ സിംഗാണ്. 'ബനേഗയുടെ പാസ് കലക്കി. പക്ഷെ മെസ്സി അത് ഫിനിഷ് ചെയ്തത് സമ്മതിക്കണം. ഈ കൊച്ചു മനുഷ്യനെ ഇതുകൊണ്ടാണ് ഇഷ്ടപ്പെടുന്നത്', രണ്‍വീര്‍ കുറിച്ചു. വിക്ടര്‍ മോസസിന്റെ പെനാല്‍റ്റി നാടകീയത വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ മാര്‍ക്കോസ് റോജോ നേടിയ ഗോള്‍ നേടിയത് ഒരു മാജിക് തന്നെയാണെന്നും താരം കുറിച്ചു.

ഇവര്‍ക്ക് പുറമെ നിരവധി ബോളിവുഡ് താരങ്ങളും അര്‍ജന്റീന രക്ഷപ്പെട്ടപ്പോള്‍ ആരാധന വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ദിയ മിര്‍സയും, അലി അബ്ബാസ് സഫറുമൊക്കെ അക്കൂട്ടത്തില്‍ വരും. രണ്ട് തവണ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ അടുത്ത അഗ്നിപരീക്ഷ ഫ്രാന്‍സിനെതിരെയാണ്.


Story first published: Wednesday, June 27, 2018, 17:21 [IST]
Other articles published on Jun 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+