For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വെസ്റ്റ്ഹാമിന് ഇനി മാനുവല്‍ പെല്ലെഗ്രീനി തന്ത്രങ്ങളൊരുക്കും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ്ഹാം യുനൈറ്റഡിന് തന്ത്രങ്ങളോതാന്‍ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ മാനുവല്‍ പെല്ലെഗ്രീനി എത്തുന്നു. പെല്ലെഗ്രീനിയെ പരിശീലകനായി നിയമിച്ചതായി വെസ്റ്റ്ഹാം ചെയര്‍മാന്‍ ഡേവിഡ് സുല്ലിവാന്‍ അറിയിച്ചു. മൂന്നു വര്‍ഷത്തെ കരാറിലാണ് 64 കാരനായ പെല്ലെഗ്രീനി വെസ്റ്റ്ഹാമുമായി ഒപ്പുവച്ചത്. പരിശീലക സ്ഥാനത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പരിശീലകനാണ് മുന്‍ ചിലിയന്‍ സെന്റര്‍ ബാക്ക് താരമായിരുന്ന പെല്ലെഗ്രീനി. ചൈനീസ് ക്ലബ്ബായ ചൈന ഫോര്‍ച്ച്യൂണ്‍ ക്ലബ്ബില്‍ നിന്നാണ് അദ്ദേഹം വെസ്റ്റ്ഹാമിലെത്തുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിക്കു പുറമേ സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡിനെയും പെല്ലെഗ്രീനി പരിശീലിപ്പിച്ചിട്ടുണ്ട്. 2009 മുതല്‍ 2010 വരെയാണ് റയലിന്റ പരിശീലകനായി അദ്ദേഹം സേവനം അനുഷ്ടിച്ചത്. 2013 മുതല്‍ 2016 വരെയായിരുന്നു സിറ്റിയുടെ പരിശീലകസ്ഥാനം പെല്ലെഗ്രീനി വഹിച്ചത്.

manuel

ഈ കാലയളവില്‍ 2013-14 സീസണില്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാക്കിയ പെല്ലെഗ്രീനി ഫുട്‌ബോള്‍ ലീഗ് കപ്പിലും രണ്ട് തവണ ടീമിന് കിരീടം നേടിക്കൊടുത്തിരുന്നു. 2016 യുവേഫ ചാംപ്യന്‍സ് ലീഗില്‍ സിറ്റിയെ സെമി ഫൈനല്‍ വരെയെത്തിക്കാനും അദ്ദേഹത്തിന്റെ പരിശീലക മികവിന് കഴിഞ്ഞിരുന്നു. കുടാതെ മറ്റു പല ക്ലബ്ബുകള്‍ക്കൊപ്പവും പരിശീലക റോളില്‍ നിരവധി കിരീടങ്ങള്‍ നേടിക്കൊടുക്കാനും പെല്ലെഗ്രീനിക്ക് സാധിച്ചിട്ടുണ്ട്.

Story first published: Tuesday, May 22, 2018, 15:15 [IST]
Other articles published on May 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+