മാനുവല്‍ ന്യൂവറിന്റെ ലോകകപ്പ് പ്രതീക്ഷകൾ നഷ്ടമാകാൻ സാധ്യത..
ജർമ്മനിയുടെയും ബയേൺ മ്യൂണിക്കിന്റെയും നമ്പർ വൺ ഗോൾകീപ്പർക്ക് റഷ്യൻ ലോകകപ്പ് നഷ്ടമാകാൻ സാധ്യത.താൻ റഷ്യൻ ലോകകപ്പിൽ ജർമ്മൻ നിരയിൽ ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് മാനുവല്‍ ന്യൂവർ ട്വിറ്ററിലൂടെ പറഞ്ഞു.കഴിഞ്ഞ സെപ്റ്റംബറിൽ കാൽപാദത്തിനേറ്റ പരിക്കാണ് താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്.കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്കിന്റെ പരിശീലന സെക്ഷനിൽ താരം ഇറങ്ങിയെങ്കിലും മെയ് 19 ന് ഫ്രാങ്ക്ഫർട്ടിനെതിരെ നടക്കുന്ന ജർമ്മൻ കപ്പ് ഫൈനലിന് താരമുണ്ടാകില്ലെന്ന് പരിശീലകൻ അറിയിച്ചിരുന്നു.
"ഈ സമയം എനിക്ക് ഒന്നും പറയാൻ സാധിക്കില്ല,ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റിൽ ഒരു പരിശീലന മാച്ച് പോലും കളിക്കാതെ എങ്ങനെയാണ് കളിക്കാനിറങ്ങുക.അതുകൊണ്ടുതന്നെ ഞാൻ ലോകകപ്പിനുണ്ടാകുമോയെന്ന കാര്യം സംശയമാണ്.പരിക്ക് നന്നായി ഭേതമാകുന്നുണ്ട്,ഞാൻ സന്തോഷവാനാണ് പക്ഷേ ടൂർണമെന്റിന് മുൻപെ ഒരു ശരിയായ തീരുമാനം എനിക്ക് എടുക്കേണ്ടി വരും"; ന്യൂവർ ആരാധകരോടുപറഞ്ഞു.

ലോകകപ്പിന്റെ 23 അംഗ ടീമിന്റെ ലിസ്റ്റ് ജൂൺ നാലിനു മുൻപെ ഫിഫയെ സമർപ്പിക്കേണ്ടതാണ്.അതിനുമുൻബെ താരത്തിന്റെ പരിക്ക് മാറുകയും പൂർണ്ണമായി നല്ല ആരോഗ്യസ്ഥിതി ന്യൂവർ വീണ്ടെടുക്കുകയും ചെയ്തില്ലെങ്കിൽ ബാഴ്‌സലോണ താരം മാർക്ക് ആന്ദ്രേ ടെർസ്റ്റിഗന് ആയിരിക്കും ലോകകപ്പ് ടീമിൽ സ്ഥാനം ലഭിക്കുക.ജർമ്മനിക്കായി 74 മത്സരങ്ങളിൽ ഗോൾവല കത്തിട്ടുണ്ട് മാനുവല്‍ ന്യൂവർ.കൂടാതെ ബയേൺ മ്യൂണിക്കിനായി 190 ലേറെ മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. മുപ്പത്തിരണ്ടുകാരനായ ന്യൂവർക്ക് അവസാന ലോകക്കപ്പായിരിക്കുമിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications