വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാനെ വീണ്ടും രക്ഷകനായി; ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് ലിവര്‍പൂള്‍. വെസ്റ്റ്ഹാം യുണൈറ്റഡുമായി കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ 3-2ന് ജയിച്ച ലിവര്‍പൂള്‍ പോയന്റ് നിലയില്‍ ലീഡ് നിലനിര്‍ത്തി. തോല്‍വിയറിയാതെ കുതിക്കുന്ന ടീം 27 കളിയില്‍ നിന്നും 79 പോയന്റുമായാണ് മുന്നേറുന്നത്. ഇത്രയും കളിയില്‍നിന്നും 57 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

വെസ്റ്റ് ഹാമിനെതിലെ ലീഡ് വഴങ്ങിയശേഷം സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയുമാണ് ലിവര്‍പൂളിന്റെ രക്ഷകരായത്. വൈനാള്‍ഡം(9) തുടക്കത്തില്‍ ലീഡ് നേടിക്കൊടുത്തെങ്കിലും ഇസ്സ ദിയോപിലൂടെ(12) വെസ്റ്റ്ഹാം സമനില നേടി. 54-ാം മിനിറ്റില്‍ വെസ്റ്റ്ഹാം ഫോര്‍ണല്‍സിലൂടെ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍, സല(68)യും മാനെ(81)യും ഗോള്‍ കണ്ടെത്തിയതോടെ ലിവര്‍പൂള്‍ ജയമുറപ്പിക്കുകയായിരുന്നു.

മോദിക്ക് അധികാരം ഉള്ളിടത്തോളം ഇന്ത്യ-പാകിസ്താന്‍ പരമ്പര നടക്കില്ല: ഷാഹിദ് അഫ്രീദിമോദിക്ക് അധികാരം ഉള്ളിടത്തോളം ഇന്ത്യ-പാകിസ്താന്‍ പരമ്പര നടക്കില്ല: ഷാഹിദ് അഫ്രീദി

sadiomane

പ്രതിരോധത്തിലൂന്നി മിന്നലാക്രമണം നടത്തുകയെന്ന വെസ്റ്റ്ഹാമിന്റെ തന്ത്രം ഒരു പരിധിവരെ ജയിച്ചെങ്കിലും സ്വന്തം മൈതാനത്തെ ആരാധകരുടെ പിന്തുണ ലിവര്‍പൂളിന് നേട്ടമായി. 22 പോയന്റിന്റെ വ്യക്തമായ ലീഡ് നേടിയതോടെ ലീഗില്‍ ശേഷിക്കുന്ന 11 കളികളില്‍ നാലെണ്ണത്തില്‍ക്കൂടി ജയിച്ചാല്‍ ലിവര്‍പൂളിന് കിരീടനേട്ടത്തിലെത്താം. ഇതാദ്യമായാണ് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാനൊരുങ്ങുന്നത്.

Story first published: Tuesday, February 25, 2020, 9:27 [IST]
Other articles published on Feb 25, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X