വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂളിന്റെ ജയം തടഞ്ഞത് ഒരേയൊരാള്‍, ആ താരത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഇബ്രാഹിമോവിച്‌

മികവറിയിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍ കീപ്പര്‍

By കാശ്വിന്‍

ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയാണ് ആന്‍ഫീല്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രക്ഷകനായത് - സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് മത്സരശേഷം പറഞ്ഞതാണിത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എവേ മാച്ചില്‍ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഗോള്‍ ലക്ഷ്യമിട്ടെത്തിയ നിരവധി ഷോട്ടുകള്‍ സ്പാനിഷ് ഗോളി ഡേവിഡിന് മുന്നില്‍ നിഷ്പ്രഭമായി. എഴുപത് മിനുട്ടിന് ശേഷം ലിവര്‍പൂള്‍ അറ്റാക്കിംഗ് വര്‍ധിപ്പിച്ച വേളയില്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കുട്ടീഞ്ഞോ തൊടുത്ത ഒരു ഷോട്ട് വലയില്‍ കയറേണ്ടതായിരുന്നു.

മഴവില്‍ കിക്കെന്ന് വിശേഷിപ്പിക്കാം അതിനെ. കുട്ടിഞ്ഞോ ബോക്‌സിന് പുറത്ത് വെച്ച് തൊടുത്ത വലങ്കാലനടി മഴവില്‍ വരച്ച് ഡേവിഡിന്റെ ഇടത് ഭാഗത്തെ പോസ്റ്റിനോടുരുമ്മി വലയില്‍ കയറുമെന്ന് ഉറപ്പായിരുന്നു. കണ്ടു നിന്നവരെല്ലാം ഗോള്‍ എന്നുറപ്പിച്ചു. കുട്ടീഞ്ഞോ ആഹ്ലാദം തുടങ്ങാനുള്ള ഏര്‍പ്പാടിലായിരുന്നു. പക്ഷേ, ഡേവിഡ് ഡി ഗിയ അനിതരസാധാരണമായ മെയ്‌വഴക്കം പ്രകടിപ്പിച്ച്, വായുവില്‍ ഉയര്‍ന്ന് ചാടി ഒരു വിരല്‍ സ്പര്‍ശം കൊണ്ട് പന്ത് തട്ടിമാറ്റി.

zlatan-ibrahimovic

ലോകോത്തരമായൊരു സേവ് ! കഴിഞ്ഞ മൂന്ന് വര്‍ഷവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മികച്ച താരത്തിനുള്ള സര്‍ മാറ്റ് ബസ്ബി പുരസ്‌കാരം ഡേവിഡ് ഡി ഗിയക്കായിരുന്നു. ഈ തരത്തില്‍ ഫോം തുടര്‍ന്നാല്‍ തുടരെ നാലാം വര്‍ഷവും സ്പാനിഷ് ഗോള്‍ കീപ്പര്‍ തന്നെയാകും യുനൈറ്റഡിന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍.

ഈ സീസണില്‍ സ്റ്റോക് സിറ്റിക്കെതിരെ ഡേവിഡ് ഗിയ വരുത്തിയ പിഴവായിരുന്നു യുനൈറ്റഡിന് ജയം നിഷേധിച്ചത്. ഓള്‍ട് ട്രഫോര്‍ഡില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ സംഭവിച്ച പിഴവ് താരത്തെയും അലട്ടിയിരുന്നു. സ്‌പെയ്‌നിന് വേണ്ടി രാജ്യാന്തര ഫുട്‌ബോളില്‍ മികച്ച പ്രകടനവുമായി ഫോമിലേക്കുയര്‍ന്ന ഗിയ ലിവര്‍പൂളിനെതിരെ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ക്ലബ്ബിനും ആശ്വാസമായി.

ബയേണ്‍ മ്യൂണിക് ഗോളി മാനുവല്‍ ന്യുവറിനും യുവെന്റസ് ഗോളി ബുഫണിനും മുകളിലാണ് മാഞ്ചസ്റ്ററിന്റെ ഡേവിഡ് ഡി ഗിയയുടെ സ്ഥാനമെന്ന് നിരീക്ഷണമുണ്ട്. അതിന്റെ അടിസ്ഥാനം മറ്റൊന്നുമല്ല. ബയേണില്‍ ഗോളി എന്ന നിലയില്‍ ന്യുവറിന് വലിയ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നില്ല. അതൊരു സൂപ്പര്‍ താര നിരയാണ്. ബുഫണ്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കാറില്ല. വലിയ മത്സരങ്ങളില്‍ തിളങ്ങുന്നതാണ് ബുഫണിനെ ശ്രദ്ധേയനാക്കുന്നത്. ഡി ഗിയ സ്ഥിരതയുടെ പര്യായമാണ്.

Story first published: Wednesday, October 19, 2016, 8:57 [IST]
Other articles published on Oct 19, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X