Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെയ്‌ലിനെ വായ്പയില്‍ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; റയലിനും സമ്മതമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ വെയ്ല്‍സ് സ്‌ട്രൈക്കര്‍ ഗാരത് ബെയ്‌ലിനെ ടീമിലെത്തിക്കാന്‍ തയ്യാറെടുത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഏദന്‍ ഹസാര്‍ഡിന്റെ വരവോടെ റയലിലെ നില പരുങ്ങലിലായ ബെയ്‌ലിനെ വായ്പാ അടിസ്ഥാനത്തില്‍ ടീമിലെത്തിക്കാന്‍ യുണൈറ്റഡ് ശ്രമിക്കുന്ന വിവരം മിററാണ് പുറത്തുവിട്ടത്. ഹസാര്‍ഡിനെ ചെല്‍സിയില്‍ നിന്ന് റയല്‍ സ്വന്തമാക്കിയപ്പോള്‍ പകരം ബെയ്‌ലിനെ നല്‍കാമെന്ന സമ്മതം അറിയിച്ചിരുന്നു.

gareth-bale

എന്നാല്‍ താരത്തിന് ഉയര്‍ന്ന നല്‍കേണ്ടതിനാല്‍ ബെയ്‌ലിനെ സ്വന്തമാക്കുന്നതില്‍ നിന്ന് ചെല്‍സി പിന്മാറുകയായിരുന്നു. ഇതിനിടെ തന്റെ മുന്‍ ക്ലബ്ബായ ടോട്ടനത്തിലേക്ക് ബെയ്ല്‍ തിരിച്ചുപോകുന്നതായുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നെങ്കിലും ഔദ്യോഗികമായ നടപടികളൊന്നും സംഭവിച്ചില്ല. മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവം അലട്ടുന്ന യുണൈറ്റഡ് നിരയിലേക്ക് ബെയ്ല്‍ എത്തിയാല്‍ ടീമിനത് കരുത്താകുമെന്ന് യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍ കണക്കുകൂട്ടുന്നു. 75 ദശലക്ഷം യൂറോയാണ് റയല്‍ ബെയ്‌ലിന് വിലയിട്ടിരിക്കുന്നത്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുക നല്‍കിയാണ് ബെയ്‌ലിനെ 2013ല്‍ റയല്‍ ടീമിലെത്തിച്ചത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതോടെ ബെയ്‌ലിലേക്ക് കൂടുതല്‍ ഉത്തരവാദിത്തം എത്തിയെങ്കിലും താരം നിരാശപ്പെടുത്തി. ഇതോടെ താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ ക്ലബ്ബിന് താല്‍പ്പര്യം കുറയുകയായിരുന്നു.റയല്‍ മാഡ്രിഡിനുവേണ്ടി 155 മത്സരങ്ങളില്‍ നിന്ന് 78 ഗോളാണ് ബെയ്‌ലിന്റെ സമ്പാദ്യം.

അവസാന സീസണില്‍ നിരാശപ്പെടുത്തിയ യുണൈറ്റഡും അഴിച്ചുപണി നടത്താനുള്ള ശ്രമത്തിലാണ്. പോള്‍ പോഗ്ബയുടെ കൂടുമാറ്റം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. റോമലു ലുക്കാക്കുവും അലക്‌സീസ് സാഞ്ചസും അടുത്തുതന്നെ ടീം വിടുമെന്നാണ് സൂചന. ഈ വിടവ് നികത്താന്‍ പരിചയസമ്പന്നരായ താരങ്ങളെ തേടുകയാണ് യുണൈറ്റഡ്.

Story first published: Sunday, June 9, 2019, 18:24 [IST]
Other articles published on Jun 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+