വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുണൈറ്റഡിനെ സമനിലയില്‍ പൂട്ടി ആഴ്‌സണല്‍, സിറ്റിക്ക് ജയം; ലാ ലിഗയില്‍ റയല്‍ വീണ്ടും തോറ്റു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ആഴ്‌സണല്‍. ഗണ്ണേഴ്‌സിന്റെ തട്ടകത്തില്‍ നടന്ന മത്സരമാണ് സമനിലയില്‍ കലാശിച്ചത്. 4-2-3-1 ഫോര്‍മേഷനില്‍ യുണൈറ്റഡ് ഇറങ്ങിയപ്പോള്‍ അതേ ഫോര്‍മേഷനില്‍ത്തന്നെയാണ് ഗണ്ണേഴ്‌സും ഇറക്കിയത്. 57 ശതമാനം പന്തടക്കത്തില്‍ യുണൈറ്റഡ് മുന്നിട്ട് നിന്നപ്പോള്‍ 14 നെതിരേ 17നെതിരേ ഗോള്‍ശ്രമവുമായി ആഴ്‌സണല്‍ ആക്രമണത്തില്‍ കരുത്ത് കാട്ടി. 41 പോയിന്റുള്ള യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 31 പോയിന്റുള്ള ആഴ്‌സണല്‍ ഒമ്പതാം സ്ഥാനത്തും.

മാഞ്ചസ്റ്റര്‍ സിറ്റി

മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തിലാണ് സിറ്റിയുടെ ജയം. ഒമ്പതാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസാണ് സിറ്റിക്കായി വിജയ ഗോള്‍ നേടിയത്. 75 ശതമാനം പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തി 4നെതിരേ 10 ഗോള്‍ശ്രമവുമായി കളിയില്‍ നിറഞ്ഞാടിയത് സിറ്റിയാണ്. 44 പോയിന്റുള്ള സിറ്റിയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.

ന്യൂകാസില്‍ യുണൈറ്റഡ്

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടനെ ന്യൂകാസില്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. 73ാം മിനുട്ടിലും ഇഞ്ചുറി ടൈമിലും കാലും വില്‍സനാണ് ന്യൂകാസിലിനായി വലകുലുക്കിയത്. 61 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ എവര്‍ട്ടനായെങ്കിലും ആക്രമണത്തില്‍ ന്യൂകാസിലാണ് മുന്നിട്ട് നിന്നത്. 33 പോയിന്റുള്ള എവര്‍ട്ടന്‍ ഏഴാം സ്ഥാനത്താണ്. ന്യൂകാസില്‍ 16ാം സ്ഥാനത്തും.

ലാലിഗ

ലാലിഗയില്‍ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി നേരിട്ടു. 2-1നാണ് ലെവന്റെ റയലിനെ തോല്‍പ്പിച്ചത്. ഒമ്പതാം മിനുട്ടില്‍ റയലിന്റെ ഇഡര്‍ മിലിട്ടോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് റയലിന് തിരിച്ചടിയായത്. 13ാം മിനുട്ടില്‍ മാര്‍ക്കോ അസെന്‍സിയോ റയലിനെ മുന്നിലെത്തിച്ചപ്പോള്‍ 32ാം മിനുട്ടില്‍ ജോസ് മോറല്‍സ് ലെവന്റെയ്ക്കായി ഗോള്‍ മടക്കി. 64ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലെവന്റെയുടെ മാറ്റി റോജര്‍ പാഴാക്കിയെങ്കിലും 78ാം മിനുട്ടില്‍ പിഴവ് തിരുത്തി റോജര്‍ തന്നെ ലെവന്റെയ്ക്കായി വല കുലുക്കുകയായിരുന്നു.

53 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലെവന്റെ എട്ടിനെതിരേ 14 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മുന്നിട്ട് നിന്നു. 40 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്തും 26 പോയിന്റുമായി ലെവന്റെ ഒമ്പതാം സ്ഥാനത്തുമാണ്.

ബയേണ്‍ മ്യൂണിക്ക്

ബുണ്ടസ്ലീഗയില്‍ ഹോഫെന്‍ഹെയിമിനെ 4-1ന് ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചു. 32ാം മിനുട്ടില്‍ ജെറോം ബോട്ടെങ്ങും 43ാം മിനുട്ടില്‍ തോമസ് മുള്ളറും ബയേണായി വലകുലുക്കിയപ്പോള്‍ 44ാം മിനുട്ടില്‍ ആന്‍ഡ്രിജ് ക്രാമറിക് ഹോഫെന്‍ഹെയിമിനായി വലകുലുക്കി. 57ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയും 63ാം മിനുട്ടില്‍ സെര്‍ജി ഗ്നാബ്രിയുമാണ് ബയേണിനായി അവശേഷിക്കുന്ന രണ്ട് ഗോളുകള്‍ നേടിയത്. 45 പോയിന്റോടെ ബയേണ്‍ മ്യൂണിക്ക് തലപ്പത്ത് തുടരുകയാണ്.

Story first published: Sunday, January 31, 2021, 10:04 [IST]
Other articles published on Jan 31, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X