വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗില്‍ കിരീടമല്ല, ലക്ഷ്യം മറ്റൊന്നാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് മൗറീന്യോ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ പത്ത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിതയ്ക്കുകയാണ്. അഞ്ച് ജയവും രണ്ട് സമനിലയും മൂന്നു തോല്‍വികളുമായി എട്ടാം സ്ഥാനത്താണ് ടീം. ടീമിന്റെ ഇപ്പോഴത്തെ പ്രകടനത്തില്‍ മാനേജ്‌മെന്റ് അസംതൃപ്തരാണെങ്കിലും പരിശീലകന്‍ ഹോസെ മൗറീന്യോ സീസണ്‍ മുഴുവന്‍ തുടരുമെന്നാണ് സൂചന.

Jose Mourinho

എന്തായാലും, ആദ്യ പത്ത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍തന്നെ പ്രീമിയര്‍ ലീഗില്‍ കിരീടമുയര്‍ത്തില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് പരിശീലകനും. ഇത്തവണ കിരീടമല്ല ആദ്യ നാലില്‍ ഇടംപിടിക്കുകയാണ് ലക്ഷ്യമെന്നാണ് മൗറീന്യോയുടെ പ്രതികരണം. ആദ്യ നാലില്‍ നിന്നും പുറത്തുനില്‍ക്കുമ്പോള്‍ കിരീടധാരണത്തെക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് മൗറീന്യോ പറഞ്ഞു.

ആദ്യ നാലിലാണുള്ളതെങ്കില്‍ ചാമ്പ്യന്മാരാകുന്നതിനെക്കുറിച്ച് പറയാം. കളിക്കാരുടെ ഫോം, സസ്‌പെന്‍ഷന്‍, ഇപ്പോഴത്തെ അവസ്ഥ, ഫിക്ചര്‍ എല്ലാം നോക്കേണ്ടതുണ്ട്. ഇപ്പോഴത്തെ നിലയില്‍ ആദ്യ നാലിലെത്തുകയാണ് പ്രഥമ പരിഗണന. ഡിസംബറില്‍ കൂടുതല്‍ പോയന്റുകളോടെ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടീം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും മൗറീന്യോ വ്യക്തമാക്കി.

സീസണ്‍ തുടക്കത്തിലെ പ്രശ്‌നങ്ങള്‍ യുണൈറ്റഡ് പരിഹരിച്ചുവരികയാണ്. പ്രധാന താരങ്ങളായ ലിംഗാര്‍ഡും അലസ്‌കി സാഞ്ചസും പരിക്കില്‍നിന്നും മോചിതരായിട്ടുണ്ട്. ശനിയാഴ്ച ബോണ്‍മൗത്തിനെതിരായാണ് മത്സരം. ലീഗില്‍ ആറാം സ്ഥാനത്തുള്ള ടീം യുണൈറ്റഡിന് കടുപ്പമാകും. അതേസമയം, ബോണ്‍മൗത്തിനെിരെ വിജയിച്ച് പോയന്റുനിലയില്‍ മുന്നേറാന്‍ കഴിയുമെന്ന് മൗറീന്യോ പ്രത്യാശ പ്രകടിപ്പിച്ചു.

<br>ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തലവേദനയായി ബൗളിങ്; ബുംറ കേമന്‍, ഭുവി പോര, ഒപ്പമാര്?
ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തലവേദനയായി ബൗളിങ്; ബുംറ കേമന്‍, ഭുവി പോര, ഒപ്പമാര്?

Story first published: Saturday, November 3, 2018, 12:08 [IST]
Other articles published on Nov 3, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X