അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടും കല്പിച്ച് തന്നെ. ലോകകപ്പിന് മുന്നേ തന്നെ പുതിയ താരങ്ങളെ ടീമിലെത്തിക്കുകയാണ് യുണൈറ്റഡ്. പോർട്ടോയുടെ യുവ പോർച്ചുഗീസ് താരം ഡിയാഗോ ഡാലോട്ടിനെയാണ് യുണൈറ്റഡ് ടീമിലെത്തിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം തന്നെ ബ്രസീലിയൻ മിഡ്‌ഫീൽഡറായ ഫ്രെഡിനെ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിലേക്കെത്തിച്ചിരുന്നു.ഡിയാഗോ ഡാലോട്ടിയുമായി അഞ്ച് വർഷത്തെ കരാറിലാണ് യുണൈറ്റഡ് ഒപ്പിട്ടിരിക്കുന്നത്.

ഡാലോട്ട് യുണൈറ്റഡിന്റെ മികച്ച കളിക്കാരനായി മാറുമെന്നും,അദ്ദേഹത്തിന് നാലൊരു ഭാവി യുണൈറ്റഡിൽ ഉണ്ടെന്നും,ഈ പ്രായത്തിലെ മികച്ച ഫുൾ ബാക്കുകളിൽ ഒരാളാണ് ഡാലോട്ടെന്നും; സൈനിംഗിന് ശേഷം മൗറീനോ പറഞ്ഞു.റാഫേൽ ഫാബിയോ യുണൈറ്റഡ് വിട്ടതിന് ശേഷം വിങ്ങറായ വലൻസിയയാണ് യുണൈറ്റഡിന്റെ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്നത്.എന്നാൽ കഴിഞ്ഞ സീസണിൽ അത്ര മികവ് പുലര്ത്താനാകാത്ത വലൻസിയയ്ക്ക് വെല്ലുവിളിയായിട്ടാണ് പത്തൊമ്പതുകാരനായ ഡാലോട്ട് എത്തുന്നത്.ഏകദേശം 19 മില്യൺ യൂറോയ്ക്കാണ് താരം ഓൾഡ്ട്രാഫോർഡിലെത്തിയത്.
"മികച്ച താരങ്ങളോട് ചേർന്ന് എനിക്ക് കളിക്കാൻ കഴിയുമല്ലോ എന്നോർത്ത് ഞാൻ വളരെ സന്തോഷത്തിലാണ്.കൂടാതെ മികച്ച പരിശീലകന്റെ ഉപദേശങ്ങളും എനിക്ക് ലഭിക്കും";കരാർ ഒപ്പിട്ടതിനുശേഷം ഡാലോട്ട് പറഞ്ഞു.
പോർട്ടോയുടെ യൂത്ത് ടീമിലുടെ കളിച്ചുവളർന്ന ഡാലോട്ട് 2017 ൽ രണ്ടാം നീര ടീമായ പോർട്ടോ ബിയിലേക്കെത്തി.തുടർന്ന് പോർട്ടോയുടെ സീനിയർ ടീമിലേക്കും വിളിവന്നു.പോർട്ടോയ്ക്കായി ഇതുവരെ 29 മത്സരങ്ങൽ കളിച്ചിട്ടുള്ള ഡാലോട്ട് നാല് ഗോളുകളും നേടിട്ടുണ്ട്.പോർച്ചുഗലിന്റെ അണ്ടർ 21 താരം കൂടിയാണ് ഡാലോട്ട്.