ലണ്ടന്‍: 2017-18 സീസണില്‍ ഒരു കിരീടം പോലും നേടാന്‍ കഴിയാത്ത ടീമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അതികായന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. എന്നാല്‍, കിരീടമില്ലെങ്കിലും യൂറോപ്പിലെ ഏറ്റവും മൂല്ല്യമേറിയ ക്ലബ്ബായി തുടര്‍ച്ചയായ രണ്ടാം തവണയും മാഞ്ചസ്റ്ററിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ഓഡിറ്റേഴ്സായ കെപിഎംജിയാണ് യൂറോപ്പിലെ ഏറ്റവും മൂല്ല്യമേറിയ ക്ലബ്ബായി മാഞ്ചസ്റ്ററിനെ തിരഞ്ഞെടുത്തത്. സ്പാനിഷ് അതികായന്മാരായ റയല്‍ മാഡ്രിഡ്, ബാഴ്സലോണ എന്നിവരെ പിന്തള്ളിയാണ് യൂറോപ്പിലെ ധനിക ക്ലബ്ബായി മാഞ്ചസ്റ്റര്‍ മാറിയത്.
2.92 ബില്ല്യണ്‍ യൂറോയാണ് മാഞ്ചസ്റ്ററിന്റെ മൂല്ല്യം. രണ്ടാമതുള്ള റയലിന് 2.62 ബില്ല്യണ്‍ യൂറോയാണ് മൂല്ല്യമായി കണക്കാക്കുന്നത്. ബാഴ്സലോണ (2.49 ബില്ല്യണ്‍ യൂറോ), ബയേണ്‍ മ്യൂണിക്ക് (2.29 ബില്ല്യണ്‍ യൂറോ), മാഞ്ചസ്റ്റര്‍ സിറ്റി (1.93 ബില്ല്യണ്‍ യൂറോ), ആഴ്സനല്‍ (1.88 ബില്ല്യണ്‍ യൂറോ), ചെല്‍സി (1.58 ബില്ല്യണ്‍ യൂറോ), ലിവര്‍പൂള്‍ (1.415 ബില്ല്യണ്‍ യൂറോ), യുവന്റസ് (1.158 ബില്ല്യണ്‍ യൂറോ), ടോട്ടന്‍ഹാം ഹോട്സ്പര്‍ (1.16 ബില്ല്യണ്‍ യൂറോ) എന്നിവര്‍ യഥാക്രമം മൂന്നു മുതല്‍ 10 സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.