വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റനായി പരിഗണിക്കുന്നു: സോള്‍ഷെയര്‍

ലണ്ടന്‍: വരുന്ന സീസണില്‍ പോള്‍ പോഗ്ബയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍. പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നതായുള്ള അഭ്യൂഹങ്ങള്‍ ശക്തമാകവെയാണ് സോള്‍ഷെയറിന്റെ അഭിപ്രായപ്രകടനം. ക്ലബ്ബുകള്‍ പ്രീ സീസണ്‍ ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും പോഗ്ബയുടെ കൂടുമാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്.

paulpogba

റയല്‍ മാഡ്രിഡിലേക്ക് പോഗ്ബ കൂടുമാറുമെന്ന തരത്തിലായിരുന്നു ആദ്യ അഭ്യൂഹങ്ങളുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസാണ് പോഗ്ബയ്ക്കുവേണ്ടി മുന്നിലുള്ളത്. യുണൈറ്റഡ് വിടാനുള്ള ആഗ്രഹം പോഗ്ബയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പോഗ്ബയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബ് ആവശ്യപ്പെടുന്ന വലിയ തുകയാണ് കൂടുമാറ്റത്തിന് തിരിച്ചടിയായി നില്‍ക്കുന്നത്.

പ്രീ സീസണിനിടെ ഇ എസ് പി എന്നിന് നല്‍കിയ അഭിമുഖത്തിലാണ് സോള്‍ഷെയറ് ടീമിന്റെ പുതിയ പദ്ധതിയെക്കുറിച്ച് പറഞ്ഞത്. നേരത്തെ ജോസ് മൗറീഞ്ഞോ യുണൈറ്റഡിന്റെ പരിശീലകനായിരിക്കെ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു പോഗ്ബ. എന്നാല്‍ മൗറീഞ്ഞോയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് പോഗ്ബയെ മൗറീഞ്ഞോ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ഇതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് മൗറീഞ്ഞോയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിച്ചത്. പോഗ്ബയെക്കൂടാതെ മറ്റ് ചില താരങ്ങളും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ അഴിച്ചുപണി;കാലിസും കാറ്റിച്ചും ടീം വിട്ടു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ അഴിച്ചുപണി;കാലിസും കാറ്റിച്ചും ടീം വിട്ടു

അന്റോണിയോ വലന്‍സിയ,ആഷ്‌ളി യങ്,ജുവാന്‍ മാറ്റ എന്നിവരിലും സോള്‍ഷെയറിന് വിശ്വാസമാണ്. പ്രീ സീസണിനായി ഓസ്‌ട്രേലിയയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുള്ളത്. ആദ്യ സ ൗഹൃദ മത്സരത്തില്‍ 2-0ന് യുണൈറ്റഡ് വിജയിക്കുകയും ചെയ്തു. പോള്‍ പോഗ്ബയ്ക്ക് രണ്ടാം പകുതിയില്‍ അവസരം നല്‍കിയെങ്കിലും റോമലു ലുക്കാക്കുവിന് ടീമില്‍ ഇടം ലഭിച്ചില്ല. ലുക്കാക്കു ഇന്റര്‍ മിലാനിലേക്ക് ഉടന്‍ തന്നെ മാറുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

Story first published: Sunday, July 14, 2019, 17:54 [IST]
Other articles published on Jul 14, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X