Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

110 വര്‍ഷത്തെ ചരിത്രം ഓര്‍മ്മപ്പെടുത്തി മൂന്നാം കിറ്റ് പുറത്തിറക്കി യുണൈറ്റഡ്

ലണ്ടന്‍: പുതിയ സീസണിലേക്കുള്ള മൂന്നാം കിറ്റ് പുറത്തിറക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 110 വര്‍ഷം മുമ്പ് ക്ലബ്ബിന്റെ ആദ്യ എഫ് എ കപ്പ് വിജയത്തിന്റെ സ്മരണ പുതുക്കുന്ന രീതിയിലാണ് പുതിയ കിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ജഴ്‌സിയില്‍ ക്ലബ്ബിന്റെ ലോഗോയും ജഴ്‌സി നിര്‍മ്മാതാക്കളായ അഡിഡാസിന്റെ ലോഗോയും ഓറഞ്ച് നിറത്തിലുമാണ് തയ്യാറാക്കിയിരിക്കുന്നത്. സ്‌പോണ്‍സര്‍മാരായ ഷെവര്‍ലെറ്റിന്റെ കളര്‍ സാധാരണപോലെ സ്വര്‍ണ്ണനിറത്തിലാണ്.

ജെസ്സെ ലിംഗാര്‍ഡ്,ലൂക്ക് ഷാ,സ്‌കോട്ട് മാക്ടോമിനി എന്നിവരെല്ലാം ചേര്‍ന്നാണ് പുതിയ കിറ്റ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. പോള്‍ പോഗ്ബയും പുതിയ കിറ്റിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്തതോടെ ഈ സീസണിലും താരം ക്ലബ്ബില്‍ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 1909ലെ എഫ് എ കപ്പ് ഫൈനലില്‍ ബ്രിസ്റ്റലിനെയാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. സാന്‍ഡി ടേണ്‍ബുള്ളാണ് യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്.

manchester-united

അവസാന സീസണില്‍ ഏറെ പ്രതിസന്ധി നേരിട്ട യുണൈറ്റഡ് ഇത്തവണ തിരിച്ചുവരാനുള്ള ശക്തമായ തയ്യാറെടുപ്പിലാണ്.സോള്‍ഷെയറിന്റെ കീഴില്‍ ഇറങ്ങുന്ന യുണൈറ്റഡിന് പ്രതീക്ഷകളെക്കാളേറെ വെല്ലുവിളിയാണുള്ളത്. റോമലു ലുക്കാക്കു ഇന്റര്‍ മിലാനിലേക്ക് കൂടുമാറിയതിന് പിന്നാലെ അലക്‌സീസ് സാഞ്ചസും ക്ലബ്ബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. പോള്‍ പോഗ്ബയുടെ കാര്യത്തിലും അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ യുണൈറ്റഡിന് ആശങ്കകളേറെയാണ്.

Story first published: Friday, August 16, 2019, 18:40 [IST]
Other articles published on Aug 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+