വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റൊണാള്‍ഡീഞ്ഞോ എന്തുകൊണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഓഫര്‍ തള്ളി? ക്വുന്റന്റെ വെളിപ്പെടുത്തല്‍!!

By കാശ്വിന്‍

ലണ്ടന്‍: ബ്രസീലിയന്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ റൊണാള്‍ഡീഞ്ഞോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താരമാകാതെ പോയതിന് പിറകില്‍ ഒരു കാരണമുണ്ട് - മോശം കാലാവസ്ഥ ! 2003 ല്‍ ഡേവിഡ് ബെക്കാം റയല്‍ മാഡ്രിഡിലേക്ക് പോയതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മധ്യനിരയിലേക്ക് ഒരു സൂപ്പര്‍ താരത്തെ അനിവാര്യമായിരുന്നു. 2002 ലോകകപ്പ് ഹീറോ ആയ റൊണാള്‍ഡീഞ്ഞോയെ കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ നോട്ടമിട്ടു.

കരാര്‍ ചര്‍ച്ചകള്‍ക്കായി റൊണാള്‍ഡീഞ്ഞോ മാഞ്ചസ്റ്ററിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കനത്ത മഴ. തിരക്കു പിടിച്ചുള്ള ട്രിപ്പില്‍ മാഞ്ചസ്റ്ററിലെ മൂടിക്കെട്ടിയ കാലാവസ്ഥയും കൂടി ചേര്‍ന്നതോടെ റൊണാള്‍ഡീഞ്ഞോ ചര്‍ച്ച വേഗം അവസാനിപ്പിച്ച് സ്‌പെയ്‌നിലേക്ക് അടുത്ത ചര്‍ച്ചക്കായി പറന്നു. അവിടെ ബാഴ്‌സലോണയുമായി ഡീല്‍ ഉറപ്പിക്കുകയും ചെയ്തു.

ronaldinho

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരം ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഫോര്‍ച്ചുനാണ് റൊണാള്‍ഡീഞ്ഞോയുടെ ഓള്‍ഡ്ട്രഫോര്‍ഡ് ബന്ധം ഇല്ലാതെ പോയതിന്റെ രഹസ്യംവെളിപ്പെടുത്തിയത്.

ഈ ആഴ്ചയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ബാഴ്‌സലോണ ലെജന്‍ഡുകളുടെ ചാരിറ്റി മത്സരമുണ്ട്. അതിന് മുന്നോടിയായിട്ടെത്തിയ ക്വുന്റന്‍ പഴയ ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു. റൊണാള്‍ഡീഞ്ഞോ ബാഴ്‌സലോണയുടെ ഇതിഹാസ താരനിരയിലുണ്ടാകും.

Story first published: Tuesday, June 27, 2017, 15:14 [IST]
Other articles published on Jun 27, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X