വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്രസീലിന്റേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും അത്ഭുത താരം ആന്‍ഡേഴ്‌സണ്‍ വിരമിച്ചു

ലണ്ടന്‍: സൂപ്പര്‍താരമാകുമെന്ന് കരുതപ്പെട്ടിരുന്ന മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്‍ഡേഴ്‌സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. വിട്ടുമാറാത്ത പരിക്കും ഫോമില്ലായ്മയും മൂലമാണ് താരത്തിന്റെ നേരത്തെയുള്ള വിരമിക്കലെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡേഴ്‌സണ്‍ ഫുട്‌ബോള്‍ കളിയില്‍ നിന്നും വിരമിക്കുകയാണെന്ന് തുര്‍ക്കി ക്ലബ്ബ് അദാന ഡെമിര്‍സ്‌പോര്‍ അധികൃതര്‍ വ്യക്തമാക്കി. 31-ാം വയസിലാണ് ബ്രസീലിയന്റെ വിരമിക്കല്‍.

കൗമാരത്തില്‍തന്നെ പ്രതിഭ തെളിയിച്ചിരുന്ന ആന്‍ഡേഴ്‌സണ് പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നുവരാന്‍ കഴിഞ്ഞിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുണ്ടായിരുന്ന കാലമാണ് ആന്‍ഡേഴ്‌സണ്‍ അല്‍പംകൂടി മെച്ചപ്പെട്ട കളി കാഴ്ചവെച്ചത്. 2007 മുതല്‍ 2015 വരെ യുണൈറ്റഡിനുവേണ്ടി കളിച്ചു. ഫോമില്ലായ്മ പ്രശ്‌നമായതോടെ ബ്രസീല്‍ ടീമിലേക്ക് മടങ്ങിയെങ്കിലും 2018ലാണ് തുര്‍ക്കി ക്ലബ്ബുമായി കരാറിലേര്‍പ്പെടുന്നത്.

വിജയ് ഹസാരെ ട്രോഫി: കേരളാ ടീം പ്രഖ്യാപിച്ചു - ഉത്തപ്പ നയിക്കും, സഞ്ജു വൈസ് ക്യാപ്റ്റന്‍വിജയ് ഹസാരെ ട്രോഫി: കേരളാ ടീം പ്രഖ്യാപിച്ചു - ഉത്തപ്പ നയിക്കും, സഞ്ജു വൈസ് ക്യാപ്റ്റന്‍

anderson

നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും, ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും മാഞ്ചസ്റ്ററിനൊപ്പം ആന്‍ഡേഴ്‌സണ്‍ നേടിയിട്ടുണ്ട്. അലക്‌സ് ഫെര്‍ഗൂസന്റെ ഇഷ്ട താരങ്ങളിലൊരാളായിരുന്നു. കടുത്ത പരിക്കുകള്‍ താരത്തിന്റെ നേരത്തെയുള്ള വിരമിക്കലിന് കാരണമായിട്ടുണ്ട്. വിരമിച്ചെങ്കിലും കളിക്കളത്തിന് പുറത്ത് തുര്‍ക്കി ക്ലബ്ബുമായി യോജിച്ചുപോകാനാണ് ആന്‍ഡേഴ്‌സണിന്റെ തീരുമാനം. ബോക്‌സ് ടു ബോക്‌സ് താരമായി അറിയപ്പെടുന്ന താരം ബ്രസീലിനായി 8 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചു. ക്ലബ്ബുകള്‍ക്കായി ആകെ 370 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 30 ഗോളുകളാണ് സമ്പാദ്യം.

Story first published: Saturday, September 21, 2019, 11:22 [IST]
Other articles published on Sep 21, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X