Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിയില്‍ നിന്നും കരകയറാന്‍ കഴിയാതെ മാഞ്ചസ്റ്റര്‍, സ്‌റ്റോക്ക് സിറ്റിയോട് തോറ്റത് രണ്ട് ഗോളിന്

ലണ്ടന്‍: തോല്‍വികളില്‍ നട്ടം തിരിയുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കഷ്ടകാലം അവസാനിക്കുന്നില്ല. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം തോല്‍വി നേരിട്ടുകൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സ്റ്റോക്ക് സിറ്റി എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്ററിനെ മുട്ടു കുത്തിച്ചത്.

കളിയുടെ 19-ാം മിനിറ്റില്‍ ബൊയാന്‍ ക്രിചും, 26-ാം മിനിറ്റില്‍ മാര്‍കോ അര്‍നടോപിച്ചുമാണ് സ്‌റ്റോക്ക് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്. തുടര്‍ പരാജയങ്ങളില്‍ കോച്ച് വാന്‍ഗാലിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ജയം മാത്രം മുന്നില്‍ കണ്ടിറങ്ങിയ മാഞ്ചസ്റ്ററിന് തൊട്ടതെല്ലാം പിഴച്ചു.

manchaster united

ഫോമിലല്ലാത്ത വെയ്ന്‍ റൂണിയെ സൈഡ് ബെഞ്ചിലിരുത്തി ഉള്ള വാന്‍ഗാലിന്റെ പരീക്ഷണവും പാളി. തുടര്‍ പരാജയങ്ങളില്‍ കോച്ച് വാന്‍ഗാലിനെ മാറ്റി മറ്റൊരാളെ കൊണ്ടുവരുന്ന കാര്യവും ടീം മാനേജ്‌മെന്റിന്റെ പരിഗണനയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പരിശീലന സ്ഥാനത്തെക്കുറിച്ച് ആശങ്കയില്ലെന്ന് കോച്ച് ലൂയി വാന്‍ഗാല്‍ പറഞ്ഞു. ഭാവിയെക്കുറിച്ച് എനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. നിര്‍ണായക ഘട്ടത്തില്‍ ടീം മാനേജ്‌മെന്റും ആരാധകരും ഒപ്പമുണ്ട്. കളിക്കാര്‍ സമ്മര്‍ദ്ധത്തില്‍ നിന്നും തിരിച്ച് വരുമെന്നും വാന്‍ഗാല്‍ പറഞ്ഞു.

മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 4-1ന് സണ്ടര്‍ലന്‍ഡിനേയും ലിവര്‍പൂള്‍ 1-0ത്തിന് ഒന്നാം സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിയേയും പരാജയപ്പെടുത്തി. കോച്ച് മൗറീന്യോയെ പുറത്താക്കി പുതിയ കോച്ചിന്റെ ശിക്ഷണത്തില്‍ കളത്തിലിറങ്ങിയ ചെല്‍സിയെ വാട്ഫഡ് 2-2ന് സമനിലയില്‍ പിടിച്ചു.

Story first published: Sunday, December 27, 2015, 12:54 [IST]
Other articles published on Dec 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+