പ്രീമിയര്‍ ലീഗ്: 35 വര്‍ഷങ്ങള്‍ക്കു ശേഷം ബ്രൈറ്റണിനോട് മാഞ്ചസ്റ്റര്‍ അടിയറവ് പറഞ്ഞു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരും വമ്പന്‍മാരുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. 36ാം റൗണ്ടില്‍ താരതമ്യേന ദുര്‍ബലരായ ബ്രൈറ്റണ്‍ ആന്റ് ഹോവ് ആല്‍ബിയോണാണ് റെഡ് ഡെവിള്‍സിനെ ഞെട്ടിച്ചത്. എവേ മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്ററിനെ ബ്രൈറ്റണ്‍ അടിയറവ് പറയിപ്പിച്ചത്.
കളിയുടെ 56ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ പാസ്‌കല്‍ ഗ്രോസാണ് ബ്രൈറ്റണിന്റെ വിജയഗോള്‍ നേടിയത്. 35 വര്‍ഷത്തെ നീണ്ട കാലയളവിനു ശേഷമാണ് ബ്രൈറ്റണിനു മുന്നില്‍ മാഞ്ചസ്റ്റര്‍ പരാജയം ഏറ്റുവാങ്ങുന്നത്. 1982ല്‍ സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്ററിനെതിരേ ബ്രൈറ്റണിന്റെ വിജയം. വ്യത്യസ്ഥ ടൂര്‍ണമെന്റുകളിലായി 19 മല്‍സരങ്ങൡ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ മാത്രമാണ് മാഞ്ചസ്റ്ററിനെ മറികടക്കാന്‍ ബ്രൈറ്റണിന് കഴിഞ്ഞത്. 12 മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ വെന്നിക്കൊടി നാട്ടിയപ്പോള്‍ അഞ്ച് മല്‍സരങ്ങളില്‍ ഇരു ടീമും സമനില പാലിക്കുകയായിരുന്നു.

മല്‍സരത്തില്‍ പന്തടക്കത്തില്‍ മാഞ്ചസ്റ്റര്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ആക്രമിച്ചു കളിക്കുന്നതില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പരിക്കിനെ തുടര്‍ന്ന് റൊമേലു ലുക്കാക്കുവും അലെക്‌സിസ് സാഞ്ചസും കളിക്കാതിരുന്നപ്പോള്‍ മാര്‍കസ് റഷ്‌ഫോര്‍ഡിനെയാണ് ആക്രമണത്തിന്റെ ചുമതല മാഞ്ചസ്റ്റര്‍ കോച്ച് ജോസ് മൊറീഞ്ഞോ ഏല്‍പ്പിച്ചത്. എന്നാല്‍, മല്‍സരത്തില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തോറ്റെങ്കിലും ലീഗ് പട്ടികയില്‍ 36 മല്‍സരങ്ങളില്‍ നിന്ന് 77 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍. മാഞ്ചസ്റ്ററിനെതിരായ ജയത്തോടെ ബ്രൈറ്റണ്‍ പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്തേക്ക് കയറി. 36 മല്‍സരങ്ങൡ നിന്ന് 40 പോയിന്റാണ് ബ്രൈറ്റണിനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications