Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാപോളി താരത്തിൽ കണ്ണുവച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്..

സമ്മർ ട്രാൻസ്ഫറിൽ ഏറെ താരങ്ങൾ വമ്പൻ ക്ലബ്ബുകളിലേക്ക് കൂടുമാറുമെന്നതിൽ സംശയം വേണ്ട.പല ടീമുകളുടെയും പ്രധാന കളിക്കാരെ റാഞ്ചാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ഇപ്പോഴേ നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.ഈ സീസണിൽ നാപോളിയുടെ മുന്നേറ്റങ്ങളിൽ ചുക്കാൻ പിടിച്ചിരുന്ന ഡ്രൈസ് മെർറ്റൻസിനെ ഓൾഡ് ട്രാഫോർഡിലെത്തിക്കാനുള്ള നീക്കങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചുകഴിഞ്ഞു.ഇനിയും താരത്തിന് നാപോളിയുമായി രണ്ടുവർഷത്തെ കരാറുണ്ടെങ്കിലും അതിനൊത്ത റിലീസ് തുക നൽകി താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡ് തയ്യാറെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ സീസണിൽ നാപോളിക്കുവേണ്ടിയുള്ള താരത്തിന്റെ തകർപ്പൻ പ്രകടനം പല വമ്പൻ ക്ലബ്ബുകളുടെയും കണ്ണിൽ പെട്ടിരുന്നു.മുപ്പതുവയസായെങ്കിലും മധ്യനിരയിലെ മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മെർറ്റൻസ് .ഇറ്റാലിയൻ ലീഗിലെ കിരീട പോരാട്ടത്തിൽ നാല് പോയിന്റ് വ്യത്യാസത്തിൽ യുവന്റസിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് നാപോളി.നാപോളിയുടെ മുന്നേറ്റത്തിനു പിന്നിൽ ഈ ബെൽജിയം താരത്തിന്റെ നിർണ്ണായക പങ്കുണ്ടെന്നതിൽ സംശയമില്ല.നാപോളിക്കായി ഈ സീസണിൽ 45 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും 9 അസിസ്റ്റുകളും മെർറ്റൻസ് നേടിക്കഴിഞ്ഞു.

dries

തന്റെ കരിയർ ഉടനീളം ഡച്ച് ക്ലബ്ബുകൾക്ക് വേണ്ടി പന്തുതട്ടിയ മെർറ്റൻസ് 2013 ലാണ് പി.എസ്.വി ഈഥോവനിൽ നിന്ന് നാപോളിയിലേക്ക് ചേക്കേറുന്നത്.അഞ്ച് സീസണുകളിൽ നിന്നായി 167 മത്സരങ്ങളിൽ നിന്ന് 67 ഗോളുകൾ നാപോളിക്കായി താരം നേടിട്ടുണ്ട്.ബെൽജിയം ദേശീയ ടീമിനായി 65 മത്സരങ്ങളും മെർറ്റൻസ് കളിച്ചിട്ടുണ്ട്.

Story first published: Saturday, May 5, 2018, 13:41 [IST]
Other articles published on May 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+