വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചെകുത്താന്‍മാരുടെ അന്തകനാവുമോ റൂണി? പുതുവര്‍ഷത്തില്‍ പുതുതുടക്കം തേടി യുനൈറ്റഡ്

അവസാനത്തെ മൂന്നു ലീഗ് മല്‍സരങ്ങളിലും യുനൈറ്റഡ് ജയിച്ചിട്ടില്ല

By Manu

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പുതുവര്‍ഷത്തില്‍ പുതുതുടക്കം തേടി മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തിങ്കളാഴ്ച രാത്രി വീണ്ടുമിറങ്ങുന്നു. തുടര്‍ച്ചയായി മൂന്നു ലീഗ് മല്‍സരങ്ങളില്‍ സമനില വഴങ്ങി പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് ഇറങ്ങിയ യുനൈറ്റഡ് എവര്‍ട്ടനെയാണ് നേരിടുന്നത്. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് കിക്കോഫ്. എവര്‍ട്ടന്റെ മൈതാനത്താണ് കളി.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ ബേണ്‍ലിയെയും ലെസ്റ്റര്‍ സിറ്റി ഹഡേഴ്‌സ്ഫീല്‍ഡിനെയും ന്യൂകാസില്‍ യുനൈറ്റഡ് സ്റ്റോക്ക് സിറ്റിയെയും ബ്രൈറ്റണ്‍ ബോണ്‍മൗത്തിനെയും നേരിടും.

1

എവര്‍ട്ടനെതിരായ മല്‍സരം യുനൈറ്റഡിനെ സംബന്ധിച്ചിടത്തോളം മാത്രമല്ല കോച്ച് ജോസ് മൊറീഞ്ഞോയെ സംബന്ധിച്ചും പ്രധാനമാണ്. ലീഗുള്‍പ്പെടെ അവസാനത്തെ നാലു കളികളിലും ജയിക്കാന്‍ യുനൈറ്റഡിനായിട്ടില്ല. 2017ലെ ഈ തിരിച്ചടികള്‍ മറന്ന് പുതുവര്‍ഷത്തില്‍ വിജയവഴിയില്‍ തിരിച്ചെത്താനാവും യുനൈറ്റഡിന്റെ ശ്രമം. യുനൈറ്റഡിന്റെ മുന്‍ ഇതിഹാസതാരം വെയ്ന്‍ റൂണി തന്റെ പഴയ ടീമംഗങ്ങള്‍ക്കെതിരേ കളിക്കുന്ന മല്‍സരമെന്ന പ്രത്യേകത കൂടി യുനൈറ്റഡ്-എവര്‍ട്ടന്‍ പോരാട്ടത്തിനുണ്ട്.

2

അതിനിടെ ചില പ്രമുഖ താരങ്ങള്‍ക്കേറ്റ പരിക്ക് യുനൈറ്റഡിന് തിരിച്ചടിയാവും. പരിക്കു മൂലം റൊമേലു ലുക്കാക്കു, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് എന്നിവര്‍ കളിക്കില്ല. മൈക്കല്‍ കാരിക്ക്, എറിക്ക് ബെയ്‌ലി, മരൗനെ ഫെല്ലയ്‌നി എന്നിവര്‍ നേരത്തേ തന്നെ പരിക്കു മൂലം പുറത്താണ്. ക്രിസ് സ്‌മോളിങ്, അന്റോണിയോ വലന്‍സിയ, മറ്റെയോ ഡാര്‍മിയന്‍ എന്നിവര്‍ കളിക്കുന്ന കാര്യം സംശയത്തിലാണുള്ളത്. ജയിക്കാനായാല്‍ ചെല്‍സിയെ പിന്തള്ളി ലീഗില്‍ രണ്ടാംസ്ഥാനത്തു തിരിച്ചെത്താന്‍ യുനൈറ്റഡിനാവും. നിലവില്‍ ഇരുടീമുകളും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ.

ടെലിവിഷനില്‍ തദ്സമയം
ലിവര്‍പൂള്‍ - ബേണ്‍ലി (രാത്രി 8.20, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 1)

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് -എവര്‍ട്ടന്‍ (രാത്രി 10.50 സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 1)

ലെസ്റ്റര്‍ - ഹഡേഴ്‌സ്ഫീല്‍ഡ് (രാത്രി 8.20, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 2)

Story first published: Monday, January 1, 2018, 14:37 [IST]
Other articles published on Jan 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X