വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ട്രോഫോര്‍ഡിലെ കണക്ക് ട്യൂറിനില്‍ തീര്‍ത്തു, യുവന്റസിനെ തകര്‍ത്ത് യുനൈറ്റഡ്... റയലിനു സൂപ്പര്‍ ജയം

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് യുനൈറ്റഡിന്‍റെ ജയം

By Manu
1

ട്യൂറിന്‍/ ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍മാരുടെ പോരാട്ടത്തത്തില്‍ ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസിനെതിരേ ഇംഗ്ലീഷ് പവര്‍ഹൗസുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ആവേശകരയമായ ഗ്രൂപ്പ് എച്ച് മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് യുനൈറ്റഡ് യുവന്റസിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ തറപറ്റിച്ചത്. ഇതോടെ നേരത്തേ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ യുവന്റസിനോടേറ്റ 0-1ന്റെ തോല്‍വിക്കു കണക്കുതീര്‍ക്കാനും യുനൈറ്റഡിനു സാധിച്ചു.

2

ഇറ്റലിയില്‍ നടന്ന യുനൈറ്റഡ്-യുവന്റസ് ക്ലാസിക്കില്‍ രണ്ടാംപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. 65ാം മിനിറ്റില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ യുവന്റസാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ യുനൈറ്റഡ് വിട്ടുകൊടുത്തില്ല. 86ാം മിനിറ്റില്‍ യുവാന്‍ മാറ്റയിലൂടെ യുനൈറ്റഡ് ഒപ്പമെത്തി. 90ാം മിനിറ്റില്‍ അലെക്‌സ് സാന്‍ഡ്രോയുടെ സെല്‍ഫ് ഗോള്‍ യുനൈറ്റഡിന് അവിസ്മരണീയ ജയവും സമ്മാനിച്ചു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ വലന്‍സിയ 3-1ന് യങ് ബോയ്‌സിനെ തകര്‍ത്തുവിട്ടു.

ഒരോവറില്‍ 43 റണ്‍സ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ ലോക റെക്കോര്‍ഡ്ഒരോവറില്‍ 43 റണ്‍സ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ ലോക റെക്കോര്‍ഡ്

ചൈന ഓപ്പണ്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍; കെ ശ്രീകാന്ത് രണ്ടാം റൗണ്ടില്‍, പ്രണോയ് പുറത്ത്ചൈന ഓപ്പണ്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍; കെ ശ്രീകാന്ത് രണ്ടാം റൗണ്ടില്‍, പ്രണോയ് പുറത്ത്

മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ഇയില്‍ ബയേണ്‍ മ്യൂണിക്ക് 2-0ന് എഇകെ ഏതന്‍സിനെയും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി 6-0ന് ഷക്തര്‍ ഡൊണെസ്‌കിനെയും ഗ്രൂപ്പ് ജിയില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് 5-0ന് വിക്ടോറിയ പ്ലെസനെയും എഎസ് റോമ 2-1ന് സിഎസ്‌കെഎ മോസ്‌കോയെയും തോല്‍പ്പിച്ചു. ബെന്‍ഫിക്ക- അയാക്‌സ് (1-1), ലിയോണ്‍- ഹോഫെന്‍ഹെയിം (2-2) മല്‍സരങ്ങള്‍ സമനിലയിലും കലാശിക്കുകയായിരുന്നു. ഷക്തറിനെതിരേ ഗബ്രിയേല്‍ ജീസസ് സിറ്റിക്കു വേണ്ടി ഹാട്രിക്കുമായി മിന്നി.

Story first published: Thursday, November 8, 2018, 9:48 [IST]
Other articles published on Nov 8, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X