Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സോള്‍ഷെറിന് 8/8... എഫ്എ കപ്പില്‍ ആഴ്‌സനലിനെയും തകര്‍ത്ത് യുനൈറ്റഡ്, മിന്നും ജയം

1

ലണ്ടന്‍: പുതിയ കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷെറിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വപ്‌നതുല്യമായ വിജയക്കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ എട്ടാമത്തെ കളിയിലും ടീമിന് വിജയം സമ്മാനിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. എഫ്എ കപ്പിന്റെ നാലാം റൗണ്ടില്‍ കരുത്തരായ ആഴ്‌സനലിനെയാണ് യുനൈറ്റഡ് അവരുടെ മൈതാനത്ത് തുരത്തിയത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു യുനൈറ്റഡിന്റെ വിജയം.

ചിലിയുടെ സൂപ്പര്‍ താരം അലെക്‌സിസ് സാഞ്ചസ് (31ാം മിനിറ്റ്), ജെസ്സി ലിന്‍ഗാര്‍ഡ് (33), ആന്റണി മര്‍ഷ്യാല്‍ (82) എന്നിവരാണ് റെഡ് ഡെവിള്‍സിന്റെ സ്‌കോറര്‍മാര്‍. 43ാം മിനിറ്റില്‍ പിയറെ എമെറിക് ഓബമെയാങാണ് ആഴ്‌സനലിന്റെ ആശ്വാസ ഗോളിന് അവകാശിയായത്.

പരിക്കു കാരണം വിശ്രമത്തിലായിരുന്ന സാഞ്ചസിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മല്‍സരം. മാത്രമല്ല സോള്‍ഷെറിന് കീഴില്‍ സാഞ്ചസിന്റെ ആദ്യ മല്‍സരവും കൂടിയായിരുന്നു. ഗോളി പീറ്റര്‍ ചെക്കിനെ ഡ്രിബിള്‍ ചെയ്ത് മികച്ചൊരു ഫിനിഷിങിലൂടെയായിരുന്നു സാഞ്ചസിന്റെ ഗോള്‍. കളിയില്‍ ഗോള്‍ നേടാനായില്ലെങ്കിലും യുനൈറ്റഡിന്റെ ആദ്യ രണ്ടു ഗോളുകള്‍ക്കും ചുക്കാന്‍ പിടിച്ച് റൊമേലു ലുക്കാക്കുവും തകര്‍പ്പന്‍ പ്രകടനം നടത്തി. കളിയിലെ കേമനും ലുക്കാക്കു തന്നെയാണ്.

Story first published: Saturday, January 26, 2019, 9:27 [IST]
Other articles published on Jan 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+